Cancel Preloader
Edit Template
Kerala

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം, പരാതി

പാനൂർ സ്ഫോടനത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി. നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. പൊലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയ‍ര്‍ത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും […]Read More

Kerala

സുപ്രീംകോടതിയുടെ താക്കീത്; 4 ഉദ്യോഗാർത്ഥികൾക്ക് നിയമനം

വയനാട്ടിലെ ഹൈസ്കൂൾ മലയാള അധ്യാപക നിയമനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവ് 10ാം […]Read More

Kerala

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം, സ്ഥിരീകരിച്ച് പോലീസ്; 10 പേരുടെ

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം […]Read More

Kerala

വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക നി​ഗമനം.Read More

Kerala

സൂക്ഷ്മ പരിശോധനയിൽ മലപ്പുറത്ത് നാലും പൊന്നാനിയിൽ മൂന്നും സ്ഥാനാർത്ഥികളുടെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു. മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി […]Read More

Kerala

രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11 30 നാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർ സജിൻ, ശ്രീജിത്ത്, എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.Read More

Politics

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട്

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 […]Read More

Kerala

വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ്;

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് […]Read More

Kerala

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച്

കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിപ്പോ ഗാർഡ് സുനിൽകുമാറിനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കെടാ എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി.പ്രകോപിതനായ സുനിൽകുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന […]Read More