എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻപെങ്ങും സ്ഥലത്ത് കൊലപാതകം […]Read More
കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. […]Read More
മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാളികാവിലെ റബര്‍ എസ്‌റ്റേറ്റില്‍ നിന്നാണ് പിതാവിനെ പിടികൂടിയത്. നിലവില്‍ ഫായിസിനെതിരേ തെളിവുകളൊന്നുമില്ലെന്ന് പോലിസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലിസ് പറഞ്ഞു. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.Read More
തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്. പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ബ്രാൻഡ് സ്ഥാപകനുമായ ശരൺ വേൽ. ജെ ചടങ്ങിൽ ആതിഥ്യം വഹിച്ചു. കുളത്തൂർ ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്സിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. യുസ് – എഡിഎ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്രോ ഹെയർ […]Read More
കേരളത്തിൽ ചൂട് മാർച്ച് 28 ആം തീയതി വരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.9 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി.തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വ്യാഴാഴ്ച (മാർച്ച് 28 ) വരെ തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില […]Read More
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാലു(5), ഗോലു(6), നിഹാരിക(8), സരിക (12) എന്നിവരാണ് മരിച്ചത്. യുപിയിലെ മീററ്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടികള്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ അടുക്കളയിലുമായിരുന്നു ആസമയം. അകത്തെ മുറിയില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മുറിയില്‍ തീയും പുകയും നിറഞ്ഞിരുന്നു. കിടക്കയിലേക്ക് അതിവേഗം തീ പടര്‍ന്നതാവാം കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് അറിയിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി […]Read More
വയനാട്ടില്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. കളിക്കുന്നതിനിടെ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More
മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.Read More
ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളിൽ നൽകി തുടങ്ങും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് ഇതിനുള്ള തിരുമാനം എടുത്തത്. ഇടുക്കിയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻറേഷൻസ് , പ്രതിസന്ധിയിലും പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളിൽ നിന്നും പിരിഞ്ഞ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. കമ്പനികൾ അംഗീകരിച്ച 5.4 കോടി രൂപയാണ് ഇപ്പോൾ നൽകുക. തൊഴിലാളിക്ക് […]Read More
കേരളത്തിൽ പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ ഇറങ്ങിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരം. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്. മത്സരിക്കില്ലെന്ന് പറഞ്ഞ് […]Read More