Cancel Preloader
Edit Template
Kerala

പാനൂർ സ്ഫോടനം: അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളും

പാനൂർ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും’ […]Read More

Kerala National

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ആകെ 290 സ്ഥാനാർഥികൾ പത്രിക നൽകിയതിൽ നിന്ന് സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബാക്കിയുള്ളവരിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്ന് ഇന്നറിയാം. അന്തിമ പട്ടിക […]Read More

Kerala

എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. മുളന്തുരുത്തി അരയന്‍കാവിന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് അപകടം നേരിൽ കണ്ട നാട്ടുകാർ പറയുന്നു. കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും […]Read More

Kerala

ബൈക്ക് കാൽനടക്കാരനെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് പേർ മരിച്ചു,

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരുക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ […]Read More

World

സമ്പൂർണ സൂര്യ​ഗ്രഹണം; ഇന്ന് പകൽ പോലും ഇരുട്ടാകും

സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ ​ഗ്രഹണം നേരിൽ കാണാനാകൂ. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ​ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ​ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന […]Read More

National

5.6 കോടി രൂപയും 3 കിലോ സ്വർണവും 103

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താൽ 1.9 കോടിയുടെ മതിപ്പ് വരും. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ […]Read More

Kerala

പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട്

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്പിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തേർഡ് ക്യാമ്പ് എം.ഡി.എസ് പാൽ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയിൽ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ഓട്ടോയിൽ തട്ടിയത്. തുർന്ന് ഓട്ടോ മറിഞ്ഞു. റെജിയും ഷാജിയും റോഡിലേക്ക് തെറിച്ചു വീണു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സാരമായി പരിക്കേറ്റ ഷാജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ […]Read More

Sports

മുംബൈക്കെതിരെ മാര്‍ഷ് കളിക്കില്ല

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിൽ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കില്ല. പരുക്ക് കാരണം താരം ഇന്ന് മത്സരത്തിനിറങ്ങില്ലെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി അറിയിച്ചു. മാര്‍ഷ് എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഈ സീസണില്‍ ഡല്‍ഹിക്കായി നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും താരത്തിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആകെ 61 റണ്‍സ് ആണ് മാര്‍ഷ് സീസണില്‍ ഇതുവരെ നേടിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ഓപ്പണിങ് സ്ലോട്ടിലായിരുന്നു മാര്‍ഷിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഫോമിലെത്തിയ യുവതാരം പൃഥ്വിഷാ […]Read More

National

അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം

മുംബൈയില്‍ അമ്മയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ട18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ കുട്ടി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ വഴക്കുപറയുമെന്ന് ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ തിരിച്ചുവന്നപ്പോള്‍ വായില്‍ നിന്നു നുരയും പതയും വന്ന് കിടക്കുന്ന മകനെയാണ് […]Read More