Cancel Preloader
Edit Template
National

പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് മരണം

ചെന്നൈ: ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. നഗരത്തിലെ തിരക്കേറിയ ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം. ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകട സമയത്ത് മെട്രോ റെയില്‍ പണിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനംചെലുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.Read More

Business

സ്വര്‍ണവില 50,000 കടന്നു

ദിവസംതോറും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് 50000 രൂപ കടന്നിരിക്കുകയാണ്. പവന് 50,400 ആണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 6300 ഉം. മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില.Read More

National

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം; രക്ഷപ്പെട്ടത് എട്ടു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവശ്യയായ ലിംപോപോയില്‍ 165 താഴ്ച്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞ് 45 മരണം. ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗബുറോണില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൊകോപനെയ്ക്കും മാര്‍ക്കനും ഇടയിലുള്ള മാമത്‌ലകാല പര്‍വതപാതയിലാണ് അപകടമുണ്ടായത് ബസില്‍ ആകെ 46 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More

Kerala

പത്തനംതിട്ടയിലെ വാഹനാപകടം; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് സംശയം

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനൂജയെ ഹാഷിം വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അമിത വേഗതയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ […]Read More

National

വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ് ; പിഴയും പലിശയുമടക്കം

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കവേ കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. 2017-18മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖയാണ് നോട്ടീസുകള്‍ നല്‍കിയ കാര്യം സ്ഥിരീകരിച്ചത്. നോട്ടീസിനെ […]Read More

Kerala

കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം(35) എന്നിവരാണ് മരിച്ചത്. രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.മരിച്ച രണ്ട് പേരും കാര്‍ യാത്രികരാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.Read More

National

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് സെക്രട്ടറി മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്.നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് […]Read More

Kerala

പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍

സെപ്റ്റിക് ടാങ്കില്‍ പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടയില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണത്. രാവിലെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റിയന് പ്രദേശവാസിയാണ് പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക് ടാങ്കിനുമുകളില്‍ നിര്‍ത്തി കുളിപ്പിക്കുമ്പോള്‍ സ്ലാബ് തെന്നിമാറി സെബാസ്റ്റിയനും പശുക്കുട്ടിയും വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സെബാസ്റ്റിയനെ പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും സെബാസ്റ്റിയന്‍ മരിച്ചു. കഴുത്തില്‍ കയര്‍ മുറുകിയതിനാല്‍ പശുക്കിടാവും ചത്തു. സെബാസ്റ്റ്യന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയ പ്രദേശവാസിയാണ് സൗജന്യമായി […]Read More

Kerala

കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രി കൊല്ലപ്പെട്ടു, ഭര്‍ത്താവിന്

വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.Read More

Kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനത്തിൽ നേരിയ വർധന

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രഖ്യാപനങ്ങൾ പതിവ് അല്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമവികസന മന്ത്രാലയം അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. സാധാരണക്കാരായ ഏറെപേർക്ക് പുതിയ പ്രഖ്യാപനം നേട്ടമാകും. പുതിയ പ്രഖ്യാപന പ്രകാരം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധന നിരക്ക് 3.6 ശതമാനമാണ്. ഇതോടെ ഓരോ അംഗത്തിനും നിലവിലെ 333 രൂപയ്ക്ക് പകരം 346 […]Read More