തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കോഴിക്കോട് കലക്ടർ നോട്ടിസ് നൽകി. ഒരാഴ്‌ചയ്ക്കകം മന്ത്രി മറുപടി നൽകണം. കോഴിക്കോട്ട് കായികമേഖലയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചാപരിപാടിയിൽ നടത്തിയ പ്രഖ്യാപനമാണ് മന്ത്രിക്ക് വിനയായത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ തീരുമാനിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് നിയമവിരുദ്ധമാണമെന്നാരോപിച്ച് കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇതിന്റെ അടിസ്ഥഥാനത്തിലാണ് നോട്ടിസ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കലക്ടറുടെ പ്രാഥമിക നിരീക്ഷണം. എന്നാൽ താൻ […]Read More
എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.Read More
മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കാസര്‍കോട് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്‌ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ്. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.Read More
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും. ഡീസൽ […]Read More
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളായ നവീന്‍,ദേവി എന്നിവരേയും സുഹ്യത്ത് ആര്യയെയുമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27നാണ് ആര്യയെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്.മരണപ്പെട്ട ദമ്പതികളായ നവീനും ദേവിയും കോട്ടയം സ്വദേശികളും, ആര്യ തിരുവനന്തപുരം സ്വദേശിനിയുമാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.മാര്‍ച്ച് […]Read More
കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ എം ഡി. താപനില ഉയരാൻ സാധ്യതയുള്ള മറ്റു ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ […]Read More
ബെംഗളൂരു: പത്ത് കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോയില്‍ യാത്ര ചെയ്തയാള്‍ക്ക് ഒരു കോടി രൂപ ഊബര്‍ ബില്ലിട്ടെന്ന് ആരോപണം.ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു വ്‌ലോഗര്‍ നഗരത്തില്‍ 10 കിലോമീറ്റര്‍ ഓട്ടോ റൈഡിന് ഊബര്‍ ഒരു കോടി രൂപ ഈടാക്കിയതായി അവകാശപ്പെട്ടത്. കെആര്‍ പുരത്തെ ടിന്‍ ഫാക്ടറിയില്‍ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറയുന്നു. 207 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് […]Read More
കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ്ജര്‍മനി തീരുമാനമെടുത്തിരിക്കുന്നത്. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മനി.18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്.യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ […]Read More
ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടല്‍.തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്‌സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഭവനിലെ സിസ്റ്റര്‍ മര്‍ദിച്ചുവെന്നാണ് പരാതി. 2023 ജൂണ്‍ 27നാണ് സ്‌നേഹ ഭവനില്‍ കുട്ടിയെ എത്തിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടില്‍ എത്തിച്ച കുട്ടിയുടെ […]Read More
കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണൻ രാജിവെച്ചതിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി. സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു. അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണൻ രാജിവെച്ചത്. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി.സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു. ഫെസ്റ്റിവൽ […]Read More