Cancel Preloader
Edit Template
Kerala

സൂക്ഷ്മ പരിശോധനയിൽ മലപ്പുറത്ത് നാലും പൊന്നാനിയിൽ മൂന്നും സ്ഥാനാർത്ഥികളുടെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു. മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി […]Read More

Kerala

രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11 30 നാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർ സജിൻ, ശ്രീജിത്ത്, എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.Read More

Politics

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട്

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 […]Read More

Kerala

വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ്;

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് […]Read More

Kerala

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച്

കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിപ്പോ ഗാർഡ് സുനിൽകുമാറിനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കെടാ എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി.പ്രകോപിതനായ സുനിൽകുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന […]Read More

National

സ്ത്രീകൾക്ക് വ‍ര്‍ഷം ഒരു ലക്ഷം രൂപ, പെൻഷൻ തുക

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാർധക്യ കാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, […]Read More

Kerala

ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു, ഒരാളുടെ

പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ […]Read More

Kerala

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.Read More

Business

‘കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് പുതിയ ഹബ് സ്ഥാപിച്ചത്. സീറോ ഡൗൺ പേയ്‌മെൻ്റ് പോലെയുള്ള ആകര്‍ഷകമായ വായ്പ്പ സംവിധാനങ്ങള്‍ കാര്‍സ് 24 ഉപഭോകതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആദ്യം കാര്‍ വാങ്ങുന്ന 100 പേർക്ക് 10,000 രൂപയുടെ പ്രത്യേക കിഴിവുകളും, വൈവിധ്യമാർന്ന ഫിനാൻസിംഗ് സംവിധാനങ്ങളും മികച്ച […]Read More

Kerala

ട്രെയിനിൽ ടിടിഇക്ക് നേരെയുണ്ടായ ആക്രമണം; കേസെടുത്ത് റെയിൽവേ പോലീസ്

ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പോലീസാണ്‌ കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പോലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് […]Read More