Cancel Preloader
Edit Template
Kerala

വാഹന അപകടത്തിൽ അച്ഛനും മകനും മരിച്ചു, അമ്മയ്ക്ക് ഗുരുതര

ആലപ്പുഴയില്‍ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.Read More

Kerala

മലയാളികളുടെ മരണം; നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും

അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരിക്കുകയാണ്.ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ […]Read More

Kerala

കണ്ണൂരില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന

പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്.ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. അതേസമയം പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് […]Read More

Politics

സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി

തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കെ മുരളീധരൻ. സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്നനടപടികൾ പിണറായിയിൽ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ ആണ്, എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോൺഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തിൽ വന്ന് വീരവാദവും […]Read More

Health

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ട്രാന്‍സ്പ്ലാന്റ് ഗെയിംസ്’ സുവനീര്‍ പ്രകാശനം

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്. അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ അവയവദാതാക്കളിലും സ്വീകര്‍ത്താക്കളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവയവദാനത്തിലൂടെ പ്രതിഫലിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദാനശീലവും സഹാനുഭൂതിയും അനുകമ്പയുമാണെന്നും […]Read More

Kerala

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം, പരാതി

പാനൂർ സ്ഫോടനത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി. നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. പൊലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയ‍ര്‍ത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും […]Read More

Kerala

സുപ്രീംകോടതിയുടെ താക്കീത്; 4 ഉദ്യോഗാർത്ഥികൾക്ക് നിയമനം

വയനാട്ടിലെ ഹൈസ്കൂൾ മലയാള അധ്യാപക നിയമനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവ് 10ാം […]Read More

Kerala

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം, സ്ഥിരീകരിച്ച് പോലീസ്; 10 പേരുടെ

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം […]Read More

Kerala

വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക നി​ഗമനം.Read More