ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താൽ 1.9 കോടിയുടെ മതിപ്പ് വരും. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ […]Read More
നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്കാന് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകരുടെ പണം തിരികെ നല്കാന് കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകും. ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. […]Read More
ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്പിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തേർഡ് ക്യാമ്പ് എം.ഡി.എസ് പാൽ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയിൽ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ഓട്ടോയിൽ തട്ടിയത്. തുർന്ന് ഓട്ടോ മറിഞ്ഞു. റെജിയും ഷാജിയും റോഡിലേക്ക് തെറിച്ചു വീണു. ഇവരുടെ ദേഹത്തേക്കാണ് ഓട്ടോ മറിഞ്ഞത്. സാരമായി പരിക്കേറ്റ ഷാജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ […]Read More
ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിൽ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കില്ല. പരുക്ക് കാരണം താരം ഇന്ന് മത്സരത്തിനിറങ്ങില്ലെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി അറിയിച്ചു. മാര്‍ഷ് എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഈ സീസണില്‍ ഡല്‍ഹിക്കായി നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും താരത്തിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആകെ 61 റണ്‍സ് ആണ് മാര്‍ഷ് സീസണില്‍ ഇതുവരെ നേടിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ഓപ്പണിങ് സ്ലോട്ടിലായിരുന്നു മാര്‍ഷിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഫോമിലെത്തിയ യുവതാരം പൃഥ്വിഷാ […]Read More
മുംബൈയില്‍ അമ്മയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ട18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ കുട്ടി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ വഴക്കുപറയുമെന്ന് ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ തിരിച്ചുവന്നപ്പോള്‍ വായില്‍ നിന്നു നുരയും പതയും വന്ന് കിടക്കുന്ന മകനെയാണ് […]Read More
തന്നെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിക്കാന്‍ വന്ന കുരങ്ങനെ ആമസോണ്‍ അലക്‌സയുടെ സഹായത്തോടെ ഓടിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിര്‍ച്വല്‍ വോയ്സ് അസിസ്റ്റന്‍ഡായ അലക്സയുടെ സഹായത്തോടെ രക്ഷിച്ചത്. വീട്ടിനകത്ത് കയറിയ കുരങ്ങന്‍ ഇരുവരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതിരുന്ന നികിത അലക്സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അലക്സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് […]Read More
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഹര്‍ദിക്കിനെ കുവുന്നത് ശരിയായ നടപടിയല്ല, ഹര്‍ദികിനെ ക്യാപ്റ്റനാക്കിയത് ടീം മാനേജ്‌മെന്റാണെന്നും അത് താരത്തിന്റെ കുറ്റമല്ലെന്നും ഡല്‍ഹി ടീം ഡയറക്ടര്‍ കൂടിയായ ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയതില്‍ ഹാര്‍ദിക്കിന് യാതൊരു പങ്കുമില്ല. ടീം മാനേജ്‌മെന്റാണ് അത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിന് ഹര്‍ദിക്കിനെ കൂവുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ന് നടക്കുന്ന ഡല്‍ഹിമുംബൈ […]Read More
നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തര്‍ക്കും ഉറപ്പാക്കിയത്. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.Read More
വാഹന പുക പരിശോധനയ്ക്കെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രീതി ഇനിയില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന. പുതിയ ചട്ടപ്രകാരം പരിശോധന തുടങ്ങിയതോടെ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നു കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടുന്നതായി കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 17 മുതല്‍ 31 വരെ നടന്ന പുക പരിശോധനകളില്‍ 8.85 ശതമാനം വാഹനങ്ങളാണ് പരാജയപ്പെട്ടത്. പഴയചട്ടം അനുസരിച്ച് അഞ്ച് ലക്ഷം വാഹനങ്ങള്‍ പുക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എണ്ണായിരത്തോളം വാഹനങ്ങളാണ് പരാജയപ്പെട്ടിരുന്നതെങ്കില്‍ പുതിയ ചട്ടം വന്നതോടെ ഇത് […]Read More
കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിർദ്ദേശങ്ങളുമായി എ.ഡി.ജി.പി. കരുതല്‍ തടങ്കല്‍ വേണമെന്നാണ് എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശം. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംസ്ഥാനാതിര്‍ത്തികളിലും പരിശോധന വേണം. പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങള്‍ ദിനംപ്രതി അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിനായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നാദാപുരം മേഖലകളില്‍ ഇന്നും പൊലിസ് പരിശോധന നടത്തുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും […]Read More