തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. […]Read More
കിഴക്കമ്പലം: പള്ളിക്കര മുതൽ കരിമുകൾ ,ഉരുട്ടു മുക്ക് മോറക്കാല കിഴക്ക് – പടിഞ്ഞാറ്, അമ്പലപ്പടി, വെമ്പിള്ളി, പെരിങ്ങാല, പോത്തനാംപറമ്പ്, തണ്ണാംകുഴി, പിണർമുണ്ട സൗത്ത്, നോർത്ത്, പാടത്തിക്കര കവല,തുരുത്ത്, പള്ളിമുകൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ വൈദ്യുതി തടസ്സവും, വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഴക്കമ്പലം കെ.എസ്സ് ഇ. ബി സെക്ഷൻ ഓഫീസിനു മുന്നിൽ “നിൽപ്പ് സമരം” സംഘടിപ്പിച്ചു. പള്ളിക്കര പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യങ്ങളായിരുന്നിട്ടു പോലും അധികാരികൾ കണ്ണു തുറക്കാത്തതിനാലാണ് ഇത്തരം ഒരു […]Read More
പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബെല്‍ത്തങ്ങാടി ഗാന്ധിനഗര്‍ സ്വദേശിനിയായ ഗായത്രി എന്ന 26കാരിയാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം.ഏപ്രില്‍ മൂന്നാം തീയതിയാണ് രണ്ടാമത്തെ പ്രസവത്തിനായി ഗായത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ നാലിന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അന്നേ ദിവസം രാത്രി ഗായത്രി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, ഡോക്ടര്‍മാരുടെ ചികിത്സാ പിഴവാണ് ഗായത്രിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ […]Read More
ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.Read More
തിരുവനന്തപുരം കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് ഉപദ്രവിച്ചത്. വർക്കല വെണ്‍കുളം സ്വദേശികളായ ഹുസൈൻ, കമാൽ,രാഖിൽ എന്നിവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.ഇൻസ്റ്റഗ്രാം വഴി ഹുസൈനാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്. ഹുസൈനും ഒപ്പമെത്തിയ കമാലും, രാഖിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. സാരമായി പരിക്കേറ്റ […]Read More
മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് […]Read More
പാനൂർ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും’ […]Read More
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ആകെ 290 സ്ഥാനാർഥികൾ പത്രിക നൽകിയതിൽ നിന്ന് സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബാക്കിയുള്ളവരിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്ന് ഇന്നറിയാം. അന്തിമ പട്ടിക […]Read More
എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. മുളന്തുരുത്തി അരയന്‍കാവിന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് അപകടം നേരിൽ കണ്ട നാട്ടുകാർ പറയുന്നു. കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും […]Read More
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരുക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ […]Read More