നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ പ്രാര്‍ത്ഥിച്ച് ഇടത് ചൂണ്ടുവിരല്‍ അറുത്ത് കാളി ദേവിക്ക് സമര്‍പ്പിച്ച് യുവാവ്. മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുണ്‍ വര്‍ണ്ണേക്കര്‍ ആണ് മോദിഭക്തിയില്‍ വിരലറുത്തത്. കാര്‍വാര്‍ നഗരത്തിലെ വീട്ടില്‍ മോദിക്കായി ഒരു ആരാധനാലയം നിര്‍മ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാര്‍ത്ഥനകളും നടത്താറുണ്ട്. വിരല്‍ മുറിച്ച ശേഷം അരുണ്‍ തന്റെ രക്തം ഉപയോഗിച്ച് വീടിന്റെ ചുമരുകളില്‍ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം അയല്‍രാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് […]Read More
കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ […]Read More
ധുര്‍ഗ് ജില്ലയിലെ കുംഹരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഇന്നലെ രാത്രി ഏതാണ്ട് 9 മണിയോടെയാണ് അപകടം നടന്നത്. മുന്നിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ റോഡില്‍നിന്ന് ബസ്സ് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ആയതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 14 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 12 പേരെ റായ്പൂര്‍ എയിംസിലും മറ്റു രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ […]Read More
നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെ(35) യാണ് വെട്ടിക്കൊന്നത്. ഇന്നു പുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിയ്ക്ക് മുന്നിലാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്‍. 2019 ല്‍ അത്താണിയില്‍ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് […]Read More
നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സ്ഥലത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുന്നോത്ത് പറമ്പ് മേഖലയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള ആര്‍എസ്എസ്-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഷിജാലും വിനീഷുമാണ് ബോംബുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത്. റിപ്പോര്‍ട്ടില്‍ പറയുന്നു. വിനീഷ് നിലവില്‍ […]Read More
വൈക്കം വെള്ളൂരില്‍ സ്രാങ്കുഴി കട്ടിങിന് സമീപത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു.വടയാറില്‍ ഉത്സവം കൂടിയതിനു ശേഷം വീട്ടിലേക്ക് മടങ്ങും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടയത്തെ സ്വകാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ഥികളായ വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍(21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മരണവിവരം പുറത്തറിയിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്.Read More
വ്രതവിശുദ്ധിയുടെ ആത്മചൈതന്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലി കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി […]Read More
എന്റെ ഓച്ചിറ സാംസ്കാരിക വേദി” എന്ന സംഘടനയുടെ നേതൃത്വത്തിൽ പെരുന്നാൾ പ്രമാണിച്ച് നാളെ 101 ബിരിയാണി പൊതികൾ ഭക്ഷണ അലമാരിയിൽ വെക്കുക്കും. വിശക്കുന്ന ആർക്കും ഇവിടെ വന്ന് ഭക്ഷണപ്പൊതി കരസ്ഥമാക്കാം. ഈ സംഘടനയുടെ നേതൃത്വത്തിൽ മാർച്ച് പതിനേഴാം തീയതി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ഥാപിച്ച ഭക്ഷണ അലമാരയിലാണ് ഭക്ഷണപ്പൊതികൾ ഉണ്ടാവുക. വിശക്കുന്ന ആർക്കും ഇവിടെ വന്ന് ഭക്ഷണപ്പൊതി കരസ്ഥമാക്കാം. ഇന്നലെ (ഏപ്രിൽ എട്ട് ) വരെ ഈ അലമാരയിൽ നിന്നും ആയിരത്തോളം ഭക്ഷണപ്പൊതികൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുവാൻ ഈ […]Read More
തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം […]Read More
വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന […]Read More