Cancel Preloader
Edit Template
Kerala

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

കൊച്ചി:മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന്. ധാതുമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് പ്രധാന ആക്ഷേപം. മുഖ്യമന്ത്രിയെ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം.എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും പിന്നീട് നിലപാട് മാറ്റി. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.Read More

Kerala

ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ

കനത്ത ചൂടിൽ ചുട്ട് കൊള്ളുകയാണ് കേരളം. ചൂടിന് ആശ്വാസമായി കേരളത്തിലെ വിവിധ ജില്ലകളിൽ മഴ.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമെ ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 15 -ാം തിയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ […]Read More

Kerala

മുത്തങ്ങ വനമേഖലയിൽ കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

വയനാട് മുത്തങ്ങ വനമേഖലയായ മൂലങ്കാവിൽ കാട്ടുതീ. കാട്ടുതീ സമീപത്തെ റബ്ബർ തോട്ടങ്ങളിലേക്കും പടർന്നു. ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു. ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാരശ്ശേരി വനമേഖലയ്ക്ക് സമീപം തീ പടർന്ന പ്രദേശത്ത് ഒരു വീട് ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തീ പടർന്നപ്പോൾ കാട്ടിൽ ആനകൾ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. കാറ്റുള്ളതിനാൽ തീ അണക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട് . കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ കഴിഞ്ഞ ജനുവരിക്ക് […]Read More

Health

ഗുരുതര കരള്‍ രോഗം; ഓരോ ദിവസവും കവരുന്നത് 3500

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. കരൾ വീക്കം, ക്ഷതം, ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ ഹെപ്പറ്റൈറ്റിസ് ആഗോളതലത്തിൽ മരണത്തിൻ്റെ രണ്ടാമത്തെ കാരണമായി മാറിയിരിക്കുകയാണെമന്ന് റിപ്പോർട്ടിൽ പറയുന്നു. 187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 83 ശതമാനം മരണങ്ങളും ഹെപ്പറ്റൈറ്റിസ് ബി മൂലവും 17 ശതമാനം ഹെപ്പറ്റൈറ്റിസ് സി മൂലവുമാണ്. […]Read More

Weather

8 ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള […]Read More

Kerala

കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം, ജാഗ്രത വേണം

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്.പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ടാണ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില […]Read More

Kerala

ലഹരി പാർട്ടി: കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും,

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് നടപടി.2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ […]Read More

Politics

അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ

അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങൾ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. അങ്ങനെയെങ്കിൽ രാഹുലിന്‍റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചന. അതേസമയം റോബർട്ട് വദ്ര അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പിസിസി അറിയിച്ചു.Read More

National

മഹാരാഷ്ട്രയില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമം; അഞ്ച്

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഉപേക്ഷിക്കപ്പെട്ട കിണര്‍ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റില്‍ ചാടിയതായി പൊലീസ് പറഞ്ഞു. അരയില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പൊലീസ് രക്ഷപ്പെടുത്തി. പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.കിണറ്റിലേക്ക് ചാടിയ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ […]Read More

Kerala

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ്ക്കിടെ യുവതി മരിച്ചു

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച്ചയാണ് യുവതിയെ പോട്ട പാലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് യുവതി മരണപ്പെട്ടത്. അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More