റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. […]Read More
കൊച്ചിയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി (28) യാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷ ഒരുക്കാനായി റോഡിൽ കെട്ടിയ കയർ സ്കൂട്ടർ യാത്രികനായ മനോജിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ വളഞ്ഞമ്പലത്താണ് അപകടം ഉണ്ടായത്. വിവിഐപി സുരക്ഷയുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടാനാണ് റോഡിൽ കയർ കെട്ടിയിരുന്നത്. ഇത് കഴുത്തിൽ കുടുങ്ങിയ മനോജ് റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. […]Read More
നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്. നടി കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള […]Read More
ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. സമൃദ്ധിയുടെ ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്. എല്ലാവരും കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം […]Read More
ചിറ്റഴിക്കുന്നില്‍ ഗര്‍ഭിണിയെ കട്ടിലില്‍ കെട്ടിയിട്ട് ഒന്‍പതു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്താണ് മുഖം മറച്ചെത്തി മോഷണം നടത്തിയത്. വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി.Read More
വിനോദ യാത്രയ്ക്കിടെ കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബിക് അധ്യാപകനാണ് ഗുല്‍സാര്‍. ഒപ്പമുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഭാര്യ ജസീല(34), മക്കളായ ലസിന്‍ മുഹമ്മദ്(17), ലൈഫ മറിയം(7), ലഹിന്‍ ഹംസ(3), സഹോദരങ്ങളുടെ മക്കളായ ഫില്‍ദ(12), ഫില്‍സ(11) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പെരുന്നാള്‍ കഴിഞ്ഞ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ച് കാരാപ്പുഴ ഡാമിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. ഇറക്കം […]Read More
വയനാട് വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ദേശീയപാതയില്‍ പഴയ വൈത്തിരിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകുന്ന ബസും എതിര്‍ദിശയില്‍വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മറിനെയും മറ്റൊരു മകനെയും […]Read More
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ […]Read More
ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കൻ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി ആക്രമി മാളിൽ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവം അപലപിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചു.Read More
‘ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്നും താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് അതിജീവിതയുടെ പ്രതികരണം. അതിജീവിതയുടെ കുറിപ്പ് “ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം […]Read More