Cancel Preloader
Edit Template
Kerala National

ലോക്സഭാ തെരഞ്ഞെടുപ്പ് ; ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി. കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്‍റെ […]Read More

Kerala

മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്.സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് […]Read More

National

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ട്രസ്റ്റ് ഓഫി ദി നേഷൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നൽകി ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലങ്ങൾ. 11 ഭാഷകളിലായി ഓൺലൈനിലൂടെ നടന്ന സർവേയിൽ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. നിലവിലെ സർക്കാരിന്റെ പ്രകടനം, പ്രധാന നേതാവ് എന്നിവയിലെല്ലാം ഊന്നിയായിരുന്നു സർവേ നടന്നത്. സർവേയിൽ പങ്കെടുത്ത 64 ശതമാനം ആളുകളും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 21.8 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. 2024ൽ […]Read More

Kerala National

മാസപ്പടി അട്ടിമറിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി

എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്. ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്നാണ് മാസപ്പടി കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. ‘ മുഖ്യമന്ത്രി കള്ളം […]Read More

Kerala

കാലവര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

2024 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം. ദേശീയ തലത്തില്‍ 106 ശതമാനം മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി പ്രവചനത്തില്‍ പറയുന്നത്. 1971 മുതല്‍ 2020 വരെയുള്ള മഴക്കണക്കുകളെ ആസ്പദമാക്കിയുള്ള ദീര്‍ഘകാല ശരാശരിയില്‍ 87 സെ.മി മഴയാണ് ദേശീയ തലത്തില്‍ ലഭിക്കേണ്ടത്. കാലവര്‍ഷം എന്ന് കേരളത്തില്‍ എത്തുമെന്നതിനെ കുറിച്ച് മെയ് അവസാന വാരം കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ പ്രവചനം പുറത്തുവരും. കേരളത്തിലും മഴ കൂടും ജൂണ്‍ മുതല്‍ […]Read More

Kerala

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒരാൾക്ക്

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്. കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ എന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സന്തോഷിന്‍റെ ഒരു കൈ […]Read More

Kerala

ഭാര്യ മദ്യലഹരിയില്‍ ഭര്‍താവിനെ തലയ്ക്കടിച്ചു കൊന്നു

ഭാര്യ മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി 53 കാരന്‍ രത്നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രത്നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രത്നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും അതിന്റെ പ്രകോപനത്തില്‍ ശാന്തമ്മ വിറക് കൊള്ളി കൊണ്ട് തലക്കടിച്ചിരിക്കാമെന്നുമാണ് പോലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.Read More

National

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഏഴു പേര്‍ വെന്തു

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. നീലം ഗോയല്‍ (55), മകന്‍ അശുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍ (58), ഇവരുടെ മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32), രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസര്‍ ബാലാജി […]Read More

Health National

നരേന്ദ്ര മോദി കേരളത്തിൽ; ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും, വയനാട്ടിൽ ഇന്ന്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് […]Read More

Kerala

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു

ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി. […]Read More