ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം നടന്ന പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് രക്ഷാപ്രവര്‍ത്തകരെത്തി ഒഴിപ്പിച്ചത്. 11,000ത്തിലേറെ കുടുംബങ്ങള്‍ അഗ്‌നിപര്‍വതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ചുരുങ്ങിയത് ആറ് കിലോമീറ്റര്‍ അകലെ മാറി താമസിക്കണമെന്നാണ് നിര്‍ദേശം. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളവും താല്‍ക്കാലികമായി അടച്ചു. ചാരം പടരുന്നതും പാറകള്‍ വീഴുന്നതും ചൂടുള്ള അഗ്‌നിപര്‍വത മേഘങ്ങളും സൂനാമി സാധ്യതയും കണക്കിലെടുത്താണ് തീരുമാനം. സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാങ് പര്‍വതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അഗ്‌നിപര്‍വതത്തിന്റെ ഒരു ഭാഗം തകര്‍ന്ന് […]Read More
ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ […]Read More
ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും. ആദ്യഘട്ടത്തിൽ പോളിംഗ് നടക്കുന്ന 102 സീറ്റുകളില്‍ എന്‍ഡിഎക്ക് 51 സീറ്റും, ഇന്ത്യ സഖ്യത്തിന് 48 സീറ്റും, ബിഎസ്പിക്ക് […]Read More
ആലപ്പുഴയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നാല് പേർക്ക് പരുക്കേറ്റു. വള്ളിക്കുന്നം പടയണിവെട്ടം പുത്തൻചന്ത ലീലാവിലാസത്തിൽ ഇ.ലീലാമ്മ (58) ആണ് മരിച്ചത്. മകന്റെ വിവാഹം ക്ഷണിക്കാൻ ഓട്ടോറിക്ഷയിൽ കുടുംബവുമൊത്ത് പോകവെയാണ് അപകടമുണ്ടത്. ഓട്ടോയിൽ ലീലാമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന അവരുടെ ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകൾ സൗമ്യ, സൗമ്യയുടെ മകൾ, ഓട്ടോ ഡ്രൈവർ ജിതിൻ രമണൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.Read More
‘ മദ്യനയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രമേഹം കൂട്ടാനായി മാമ്പഴവും മധുരവും കഴിക്കുന്നെന്ന് ഇഡി. പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന. വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള […]Read More
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് എത്തിയത്. കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കി. ഇവരില്‍ 4 പേര്‍ മലയാളികളാണ്.Read More
കല്‍പറ്റയില്‍സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തസ്‌കിയയുടെ […]Read More
ഭാര്യയെയും ഭാര്യ സഹോദരനെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്. ഡല്‍ഹി ഷക്കര്‍പൂരില്‍ അധ്യാപികയായ കമലേഷ് ഹോല്‍ക്കര്‍, സഹോദരന്‍ രാം പ്രതാപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍സ് കുമാറിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍തന്നെ ശ്രേയാന്‍സ് കുമാറിനായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ സ്വമേധയാ […]Read More
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. ദോഹയിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. ഇതേത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. രാവിലെ 9 മണിക്ക് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്, 9.30 ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാരെല്ലാം തന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. യാത്രയ്ക്കും മണിക്കൂറുകൾ മുൻപേ വിമാനത്താവളത്തിൽ എത്തിയവരാണ് വിമാനം സമയം കഴിഞ്ഞും […]Read More
ഇന്ന് മുതൽ ഏപ്രിൽ 21 വരെ കേരളം മുഴുവൻ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.Read More