രാജസ്ഥാനിലെ ജെല്‍വാര്‍ ജില്ലയില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ കിചില്‍ച്ചിപുരില്‍ നിന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്നുപേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക അന്വേഷണം നടന്നുവരുകയാണെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മാറ്റി.Read More
പഞ്ചാബില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. അമൃത്സറിനടുത്ത ബുല്‍ഡ് നംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം 23 വയസുള്ള പിങ്കിയാണ് കൊല്ലപ്പെട്ടത്. കുറച്ചുകാലമായി ഇരുവരുടെയും ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് പിങ്കിയും ഭര്‍ത്താവ് സുഖ്‌ദേവും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നതായി പൊലിസ് പറയുന്നു. അതിനു പിന്നാലെ യുവതിയെ സുഖ്‌ദേവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. അതിനു ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ […]Read More
കനത്ത ചൂടിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. പശ്ചിമബംഗാളിലാണ് ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹ ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് പശ്ചിമ ബംഗാള്‍ പ്രാദേശിക ചാനല്‍ അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു. വാര്‍ത്തകള്‍ വായിക്കാന്‍ നോക്കിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്‍പസമയത്തേക്ക് ബോധം നഷ്ടമായെന്നും ലോപ പറഞ്ഞു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ദീര്‍ഘനേരം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്‌നമുണ്ടായതെന്നും […]Read More
ഏറെ ജനപ്രിയമായ കൊച്ചി വാട്ടര്‍മെട്രോ ഏറ്റവും തിരക്കുള്ള ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന് മുതൽ സർവിസ് ആരംഭിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതൽ സർവിസ് ആരംഭിക്കും. ഹൈക്കോര്‍ട്ട് – ഫോർട്ട് കൊച്ചി റൂട്ടിലാണ് സർവിസ്. ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ […]Read More
കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫി വീഡിയോകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫിക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രസ്തുത നിരീക്ഷണത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചാല്‍ മാത്രമാണ് […]Read More
തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. രാജ്ഭവന് കിട്ടേണ്ട പണം […]Read More
ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്‌മെൻറ് അറസ്റ്റ് ചെയ്തത്.ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.Read More
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറൽ ടിക്കറ്റുമെല്ലാം എടുക്കാറുള്ളത്. തിരക്കുള്ള സമയങ്ങളിൽ നേരത്തെ റെയിൽവെ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ പണി പാളുകയും ചെയ്യും. പലപ്പോഴും ട്രെയിൻ പുറപ്പെടുന്ന സമയത്താണ് സ്റ്റേഷനിലെത്തുന്നതെങ്കിൽ, ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താൽ യാത്രയും മുടങ്ങുന്ന സ്ഥിതിയാകും. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ച്, റിസർവേഷൻ ടിക്കറ്റുകൾ എടുക്കുന്നതുപോലെ തന്നെ ജനറൽ ടിക്കറ്റുകളും എടുക്കാമെന്ന കാര്യം പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അതെ റെയിൽവേ യാത്രക്കാർക്ക് യുടിഎസ് മൊബൈൽ ആപ്പ് വഴി ജനറൽ […]Read More
ശോഭനയും മോഹൻലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാള സിനിമയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൌദി വെള്ളക്ക […]Read More
എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തിയത് പണം സർക്കാർ നൽകാത്തതിനാൽ. ഇ-ചെല്ലാൻ മാത്രമാണ് തപാൽ നോട്ടീസിന് പകരം അയക്കുന്നത്. 339 കോടിയുടെ നിയമലംഘനങ്ങൾ ഇതുവരെ കണ്ടെത്തി. ഖജനാവിലേക്ക് എത്തിയത് 62.5 കോടി മാത്രമാണ്. ക്യാമറ വെച്ചതിലൂടെ സർക്കാർ ലക്ഷ്യം വെച്ചത് നിയമലംഘനം കുറയ്ക്കുക, നിയമ ലംഘകരിൽ നിന്നും ഈടാക്കുന്ന പണം ക്യാമറ വച്ച കരാറുകാരന് കൊടുക്കുക എന്നതായിരുന്നു. എന്നാൽ പത്തുമാസം പിന്നിടുമ്പോൾ അഴിമതി ആരോപണത്തിൽ ഉൾപ്പെടെ കുടുങ്ങിയ […]Read More