ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തു നിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍.Read More
നാലു വയസ്സുള്ള മകനുമൊത്ത് പതിനൊന്നാം നിലയില്‍ നിന്ന് ചാടി യുവതി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ ടെക്കിയുവതിയും നാല് വയസ്സുള്ള മകനും ചാടിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത് നോക്കിയത്. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. […]Read More
ആലപ്പുഴയില്‍ അറുപതുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ചെട്ടിക്കാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ സഹോദരിയെ കൊലപ്പെടുത്തിയെന്ന് ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ബെന്നി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട് ഒരു കൈയ്യബദ്ധം പറ്റിയെന്നും പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. […]Read More
അമിത വേഗത്തില്‍ ഓടുന്ന ടിപ്പറുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രിയുടെ നിർദ്ദേശം നൽകി. വേഗപ്പൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ് വെയര്‍ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കാന്‍ എല്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി എടുക്കുന്നത്. ആദ്യഘട്ടത്തില്‍ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു ജില്ലകളിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്മന്റ് സംഘങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന […]Read More
ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഗുകേഷ്. അവസാന റൗണ്ടിൽ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങൾ മത്സരിക്കുന്ന കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയം കൈവരിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് […]Read More
‘ ബിജെപിക്ക് വേണ്ടി പോലീസ് പൂരം കലക്കിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ ആരോപിച്ചു. ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം നടത്തുന്നുണ്ട് , വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും, കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷ്ണർ പൂരം […]Read More
കൊല്ലം ചിതറയില്‍ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തങ്ങളെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതെന്ന് പരാതിയില്‍ വിദ്യാർത്ഥി പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുതിട്ടുണ്ട് l. ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി നൽകിയത് . കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ചിരുന്ന ബസ് കേടായി. […]Read More
ശാസ്തവട്ടത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന് ദാരുണാന്ത്യം . പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ചു. ഉടന്‍ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പൊലിസ് അപകടത്തില്‍ കേസെടുത്തു.Read More
ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ്. രാവിലെ മുതൽ 11 ബൂത്തുകളിലും വോട്ട് ചെയ്യാൻ ആളുകൾ എത്തി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ്. ആദ്യഘട്ട വോട്ടെടുപ്പ് […]Read More
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. […]Read More