പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷനാണ് മരിച്ചയാള്‍. ഇന്നു രാവിലെ ആറരയ്ക്കു മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം ചിതറിയ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കോടി സ്വദേശിയാണെന്നാണ് സംശയം.Read More
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ കൊതിപ്പിക്കുന്നതാണ് സ്മോക്ക് ബിസ്‌ക്കറ്റുകള്‍. വായില്‍വയ്ക്കുമ്പോള്‍ പുകവരുന്ന സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്. ഇത് മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നത് ജീവന്‍ അപകടത്തിലാകാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ക്ക് പുറമെ നൈട്രജന്‍ ഐസ് കലര്‍ന്ന ഭക്ഷണങ്ങളും വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കി. ശാരീരത്തിലെ കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ഇത് ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്മോക്ക് ബിസ്‌ക്കറ്റുകള്‍ ഉപയോഗിക്കുന്നതിന് […]Read More
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ച. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പോവാതിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താകുമെന്നറിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി ലഭിക്കാതെ വന്നതോടെയാണ് ഇ.പി നിരാശനായത്. മുഖ്യമന്ത്രി പിണറായി […]Read More
ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയന്റെ (65 ) വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നൂറനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ബി. സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്‍. സതീശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ യു. അനു, വനിതാ സിവില്‍ എക്‌സൈസ് […]Read More
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്.40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആറ്മണി മുതൽ […]Read More
സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിയ്ക്കായി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. പ്രശസ്തിക്കായി നിയമം പോലും തെറ്റിക്കാൻ പലരും മുതിരുന്നു. നിയമ സംവിധാനങ്ങള്‍ക്ക് പോലും വിലകല്പിക്കാത്ത ഇത്തരം സാമൂഹിക മാധ്യമ ഇൻഫ്ലുവന്‍സര്‍മാരുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിടുന്നു. അത്തരം ഒരു വീഡിയോ പാക്കിസ്ഥാനിൽ നിന്നും ഇപ്പോൾ വൈറലാകുന്നു. പാക് സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സാറായ യുവതി, അമിത വേഗതയ്ക്ക് തന്നെ തടഞ്ഞ് വച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് […]Read More
ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. നിരന്തരമായി വഴക്കായിരുന്നു ഇവര്‍. ഇന്നു രാവിലെ 6.30ന് ആയിരുന്നു സംഭവം. ദീപ്തിയെ കൊന്ന ശേഷം ഷാജി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകളുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Read More
ബിഹാറിൽ ജെ.ഡി.യു യുവനേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻമുൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നലെ രാത്രി വിവാഹ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. ബൈക്കിലെത്തിയ നാല് പേർ ജെ.ഡി.യു നേതാവിന്റെ തലയിൽ രണ്ട് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പട്ന പൊലിസ് സംഘം രാത്രിയോടെ […]Read More
ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ന്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ ഭരത് വസിതെ ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ഭരത് വസിതെയുടെ ബാഗില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഭരത് വസിതെയുടെ ബാഗ പരിശോധിച്ചപ്പോള്‍ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് […]Read More
തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ വേഗത്തില്‍ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാണ് രാജശ്രീ പട്ടേല്‍.Read More