Cancel Preloader
Edit Template
Kerala National Politics

ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഇ.പി

ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തനിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇ.പി ജയരാജന്‍. ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു. അല്‍പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ ചേരുമോ എന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന്‍ തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും […]Read More

Kerala National

ഇ.പി ഡല്‍ഹിയിലെത്തിയത് ബി.ജെ.പിയില്‍ ചേരാന്‍; ശോഭാ സുരേന്ദ്രന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയതെന്നാണ് ശോഭയുടെ ആരോപണം. ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂര്‍ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ […]Read More

Kerala

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; ഒരു മരണം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു.Read More

Kerala

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

കല്‍പ്പറ്റ; വയനാട്ടില്‍ പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു […]Read More

Kerala

അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

അടിപിടിക്കിടെ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നീ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.Read More

Kerala

ചീട്ടുകളിക്കിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രിയാണ് മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെ വാക്ക് തര്‍ക്കവും സംഘട്ടനവും ഉണ്ടായത്. […]Read More

Kerala Weather

ചൂട്: വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ […]Read More

World

പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു,

പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു. തുടർന്ന് മിനിറ്റുകൾക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 767 വിമാനത്തിൽ നിന്നാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എമർജൻസി എക്സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി […]Read More

Kerala

ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

കോഴിക്കോട് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. […]Read More

Kerala

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച; ഇ.പി ജയരാജൻ –

ലോകസഭാ വോട്ടെടുപ്പിന് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബി.ജെ.പിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ – ഇ.പി ജയരാജൻ കൂടിക്കാഴ്ചയും പിന്നാലെ ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതും യോഗത്തിൽ പ്രധാന ചർച്ചയാകും. വോട്ടെടുപ്പ് ദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന സംശയങ്ങളുടെ […]Read More