തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റതിനെത്തുടര്‍ന്ന് ജയകുമാരി ബോധരഹിതയായി. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.Read More
ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യുകെ), സഞ്ജു […]Read More
കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 2 ലക്ഷം രൂപയുടെ കുടിശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി വ്യക്തമാക്കി.ഒപ്പ്ം ഓഫീസിനോട് ചേര്‍ന്നുള്ള കുടുംബശ്രീ, ഹെല്‍ത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. ഫ്യൂസ് ഊരിയതോടെ കോര്‍പറേഷന്‍ ഓഫീസില്‍ ഫാന്‍ പോലും ഇടാന്‍ സാധിക്കാത്ത സ്ഥിതിയായി. പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാന്‍ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയര്‍ […]Read More
ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സഹായം തേടിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇതിനെ സാധൂകരിക്കുന്ന ചാറ്റിന്റെ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ തന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്. സിഎം രവീന്ദ്രന്‍ അടക്കം പലരും തനിക്കെതിരെ തിരിഞ്ഞപ്പോഴും കൈരളി ചാനലില്‍ വാര്‍ത്ത വന്നപ്പോഴും മുഖ്യമന്ത്രി ഇടപെട്ടാണ് സഹായിച്ചത് നന്ദകുമാര്‍ പറഞ്ഞു. ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച സ്വിരീകരിച്ച നന്ദകുമാര്‍ കൂടിക്കാഴ്ച ഇപിയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആയിരുന്നില്ലെന്നും വെളിപ്പെടുത്തി. എന്തുവിലകൊടുത്തും തൃശ്ശൂര്‍ ജയിക്കാന്‍ വിട്ടുവീഴ്ച വേണമെന്ന് മാത്രമാണ് ജാവദേക്കര്‍ […]Read More
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, കാങ്കര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. മഹാരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന തെക്‌മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്കും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നിലച്ചെങ്കിലും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഈ മാസം […]Read More
കോഴിക്കേട് വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . വില്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, മയ്യന്നൂര്‍ താഴെ പുറത്ത് ബിന്ദു മണാട്ട് കുനിയില്‍ രാധ, ചമ്പപ്പുതുക്കുടി പുഷ്പ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ എന്നിവരെയാണ് തെരുവുനായ കടിച്ചത് . പരുക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിനക്ക് കടിയേറ്റത് മയ്യന്നൂര്‍ ചാത്തന്‍കാവില്‍ സ്ഥലപരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ്. മേഴ്‌സി ബി.എഡ് കോളജ് ജീവനക്കാരി […]Read More
അണക്കെട്ടിന് സമീപം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ 3 പേര്‍ പെണ്‍കുട്ടികളാണ്. ഹര്‍ഷിത, വര്‍ഷ, സ്‌നേഹ, അഭിഷേക്, തേജസ് എന്നിവരാണ് മരിച്ചത്. ബെംഗളുരൂവിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മെക്കാട്ടു സന്ദര്‍ശിക്കാനെത്തിയത്. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.Read More
മകളെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങി വരുന്നതിനിടെ കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു. ദേശീയപാത കണ്ണനൂരില്‍ നടന്ന കാര്‍ അപകടത്തില്‍ പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തങ്കമുത്തുവിന്റെ മകനെയും ഭാര്യയെയും ബന്ധുവിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിയുകയായിരുന്നു.Read More
മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യത്തിന്റെ പേരിലെന്ന് പോലീസ് . മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും കാരണമായെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍, എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. സംഭവദിവസം രാത്രി എട്ടു മണിക്ക് ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ […]Read More
കണ്ണപുരം പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരണപെട്ടു . പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറോടിച്ചിരുന്ന കാസര്‍ഗോഡ് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (59), യാത്രക്കാരായ കാസര്‍ഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ […]Read More