മേയർ-ഡ്രൈവർ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു. മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ […]Read More
മേയർ ബസ് തടഞ്ഞ സംഭവത്തിൽ നിർണായക തെളിവായി കണക്കാക്കിയിരുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ മെമ്മറി കാർഡ് ഇല്ലെന്ന് പൊലിസ്.കഴിഞ്ഞ ദിവസം പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിരുന്നു. അതിനുശേഷമാണ് മെമ്മറികാർഡ് ഇല്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്. കേസ് വിശദമായ അന്വേഷണത്തിലാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയും പൊലിസ് ഉടൻ രേഖപ്പെടുത്തും. അതേസമയം നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ് കെഎസ്ആർടിസി ഡ്രൈവർ യദു. താൻ നൽകിയ കേസ് പോലീസ് പരിഗണിക്കുന്നില്ല എന്നാണ് യദുവിന്റെ പരാതി. കേസെടുക്കാത്ത പക്ഷം നിയമപോരാട്ടം ഏതറ്റംവരെയും തുടരുമെന്നാണ് […]Read More
മധുര സ്റ്റേഷന് സമീപം ട്രെയിനിൽ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊല്ലം സ്വദേശിനി രാഖി(28) ആണ് ആക്രമണത്തിനിരയായത്. സേലത്ത് നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഗാർഡ് ആയിരുന്നു രാഖി. അറ്റകുറ്റപ്പണികൾക്ക് ശേഷമായതിനാൽ യാത്രക്കാർ ഇല്ലാതെയാണ് വണ്ടി ഓടിയിരുന്നത്. വൈഗ സ്റ്റേഷനു സമീപത്തെത്തിയപ്പോൾ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ട്രെയിനിൽ ആക്രമിച്ചു കയറുകയായിരുന്നു. സിഗ്നൽ ലഭിക്കാൻ കാലതാമസം നേരിട്ടപ്പോൾ വണ്ടി വേഗത കുറച്ച സമയത്താണ് ഇവർ ഓടിക്കയറിയത്. രാഖിയുടെ മൊബൈലും പണവും ഇവർ […]Read More
കൊച്ചി കോലഞ്ചേരിയിൽ റോഡിൽ കുഴഞ്ഞുവീണ മധ്യവയസ്കൻ ചികിത്സ വൈകിയതിനാൽ മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സെൻ്റ് പീറ്റേഴ്സ് സ്കൂളിന്റെ റോഡിന്സമീപം മതിലിനോട് ചേർന്നാണ് ഇദ്ദേഹത്തെ കുഴഞ്ഞുവീണ രൂപത്തിൽ കണ്ടത്. എന്നാൽ മദ്യലഹരിയിൽ ആണെന്ന് കരുതി നാട്ടുകാർ ആദ്യം അവഗണിച്ചു. പിന്നീട് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹം മദ്യപിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ് മരണപ്പെടുകയാണെന്നും അറിയുന്നത്. ചികിത്സ കിട്ടാൻ വൈകിയതാണ് മരണത്തിനിടയാക്കിയത്.Read More
പ്രതികളെ പിടിക്കാൻ എത്തിയ പോലീസിനെ ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് അടിപിടി കേസ് പ്രതികളെ പിടികൂടാൻ എത്തിയതായിരുന്നു. എന്നാൽ പ്രതികളുടെ ബന്ധുക്കൾ പോലീസിന് നേരെ വ്യാപക അക്രമം നടത്തി. പോലീസിനെ ബന്ധികളാക്കി പ്രതികളെ രക്ഷപ്പെടുത്തി ഇവർ. സ്ത്രീകളടക്കമുള്ള സംഘം വിറക് കഷ്ണങ്ങളുമായാണ് പോലീസിന് നേരെ ആക്രമണവുമായി എത്തിയത്. തിരുവനന്തപുരം കഠിനകുളം സ്റ്റേഷനിലെ എസ്ഐ ഷിജു, ഷാ, സീനിയർ സിപിഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് സംഭവത്തിൽ […]Read More
ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിക്കും. ഇതുവരെ 30 തവണ ലിസ്റ്റ്ചെയ്യപ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുക. സുപ്രീംകോടതിക്ക് തീർപ്പാക്കാനുള്ളത് സിബിഐ നൽകിയ അപ്പീലാണ്. കഴിഞ്ഞ കേസ് അവസാനമായി പരിഗണിച്ചത് ഫെബ്രുവരി 6ന് ആയിരുന്നു . കേസിലെ പ്രതികൾ ആയിരുന്ന പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി എഫ്രാൻസിസ് എന്നിവരെ വിചാരണയ്ക്കുശേഷം കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ സിബിഐ […]Read More
ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലപ്പുഴ സെൻറ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂമിന് സമീപത്താണ് സംഭവം. ഇടിമിന്നലിൽ സ്ട്രോങ് റൂമിന് സമീപത്തെ എട്ടോളം സിസിടിവി ക്യാമറകൾ ആണ് കേടായത്. ഇന്നലെ ആലപ്പുഴ ജില്ലയിൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന കനത്ത മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. ക്യാമറകൾ കേടായ വിവരം സ്ഥാനാർഥികളെ ഉടൻതന്നെ ജില്ലാ കളക്ടർ വിളിച്ച് അറിയിക്കുകയും ചെയ്തു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ ഉള്ളത്. കേടുപാടുകൾ സംഭവിച്ച […]Read More
കോഴിക്കോട് വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിനാല് വയസ്സുകാരൻ ഷാനിഫ് നിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ കണ്ണൂർ സ്വദേശിയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷയ്ക്ക് സമീപം ലഹരി മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.Read More
Kerala
മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കാതെ പോലീസ്; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡ്രൈവര്‍
മേയര്‍ ആര്യ രാജേന്ദ്രന്‍ കാര്‍ കുറുകേ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ എല്‍.എച്ച് യദു നിയമനടപടിക്ക്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു […]Read More
വയനാട് തലപ്പുഴ കമ്പമലയില്‍ മാവോവാദികളും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ഒന്‍പത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികള്‍ അറിയിച്ചു. തേന്‍പാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. കമ്പമലയില്‍ സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലു മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടര്‍ബോള്‍ട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ മാസം 24 നാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയില്‍ എത്തിയത്. 20 മിനിറ്റോളം പാടിയില്‍ ചെലവഴിച്ച ഇവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് മടങ്ങിയത്. സി.പി. […]Read More