തിരുവനന്തപുരം: കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.സെപ്റ്റംബർ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19 നാണു അവസാനിക്കുക.ജൂനിയർ താരങ്ങൾക്ക് ത്രിദിന ഫോർമാറ്റുകളിൽ അനായാസമായി കളിക്കാനുള്ള പരിശീലനം കൂടിയാണ് ടൂർണ്ണമെന്റ് ലക്‌ഷ്യം വയ്ക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് (ഗ്രൗണ്ട് 1 & 2 ) – തൊടുപുഴ, കെസിഎ ക്രിക്കറ്റ് […]Read More
കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC) അര്‍ഹമായി. ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത വിഭാഗത്തിലാണ് ഐ എസ് ഡി സി അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ഐ എസ് ഡി സി. എറണാകുളം ജില്ലയിലെ പൈനപ്പിള്‍ ഗ്രാമമായ […]Read More
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്‍റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്‍റെ നായകൻ അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിന്‍റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു. കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിന്‍റെ സ്വന്തം ‘കെ.പി,’ പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് […]Read More
ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൺഡ്രം റോയൽസിനെതിരായ മൽസരത്തിൽ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. ടീം 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നപ്പോഴാണ് സൽമാൻ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറിൽ 115 റൺസിലെത്തി നിൽക്കുകയായിരുന്ന കാലിക്കറ്റിൻ്റെ സ്കോർ ബോർഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് സൽമാൻ്റെ ബാറ്റിങ് വെടിക്കെട്ടാണ്. ബേസിൽ തമ്പി എറിഞ്ഞ […]Read More
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം. അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അടിച്ചും തിരിച്ചടിച്ചും […]Read More
തിരുവനന്തപുരം : കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 34 റൺസിനാണ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. കൊച്ചിയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്. ഇന്നിങ്സിൻ്റെ തുടക്കവും ഒടുക്കവും ഗംഭീരമായപ്പോൾ കൂറ്റൻ സ്കോറാണ് കൊച്ചി ബ്ലൂ […]Read More
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകിയ യുവാവ് പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ തടായിൽ വീട്ടിൽ മുഹമ്മദ് റാഷിയെയാണ് മെഡിക്കൽ കോളേജ് പൊലിസ് പിടികൂടിയത്. ചികിത്സ കഴിയുന്ന പതിനാറുകാരന് എംഡിഎംഎ നൽകാനായിരുന്നു റാഫിഎത്തിയത് എന്നാണ് പൊലിസ് വ്യക്തമാക്കിയത്. ഇയാളിൽ നിന്നും 0.9 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ഭക്ഷണം നൽകുകയെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ പരിശോധനയിൽ ഇയാൾ കൊണ്ടുവന്ന കവറിൽ നിന്നും […]Read More
വയനാട്: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് – കൊച്ചി ബ്ലൂടൈഗേഴ്സ് മത്സര മത്സരത്തിൽ അഖിൻ സത്താറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ താരംവയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു. നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് […]Read More
മീററ്റ്: ക്ലാസ് മുറിയിൽ പേന കൊണ്ട് ഷർട്ടിൽ വരഞ്ഞുവെന്ന ആരോപണത്തെ തുടർന്ന് സഹപാഠിയും അവന്റെ സഹോദരനും ചേർന്ന് ഒരു വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. 2025 ഓഗസ്റ്റ് 20, ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന് ഇരയായത് അസിം എന്ന വിദ്യാർത്ഥിയാണ്. സഹപാഠിയായ ഡാനിഷും അവന്റെ സഹോദരനും ചേർന്നാണ് അസിമിനെ ക്രൂരമായി മർദിച്ചത്. ടയർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അസിമിന്റെ ബാഗ് കീറിപ്പോയി, ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഏറ്റിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം ക്ലാസ് […]Read More