വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു. പൊലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിൻ്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിൻ്റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളിൽ സ്ഥിരമായി ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.Read More
ബന്ധുവായ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു. നെടുമ്പന പഞ്ചായത്തില്‍പെട്ട മുട്ടക്കാവ് പാകിസ്താന്‍ മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലില്‍ വൈകീട്ട് 6.30നാണ് സംഭവം. വീടിനടുത്ത് ചളിയെടുത്ത നിലത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. മക്കളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളും പാകിസ്താന്‍മുക്ക് തൈക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീര്‍ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തില്‍ അര്‍ഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്. […]Read More
മുവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോസഫിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരുകയാണ്.Read More
പനമ്പിള്ളി നഗറില്‍ നടുറോഡിലെ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് പ്രധാന കാരണം. കീഴ്താടിയും പൊട്ടിയിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പ്രസവിച്ച ഇവര്‍ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ […]Read More
മുന്‍ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാര്‍സലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം.ഗുജറാത്തിലെ വദാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32) മകള്‍ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്.ജയന്തി ഭായി ബാലുസിംങ് എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്സലയച്ചതെന്ന് പൊലീസ് അറിയിച്ചു. പാഴ്സലിലുണ്ടായിരുന്ന ടേപ്പ് റെക്കോര്‍ഡററിന് സമാനമായിരുന്ന ഇലക്ട്രോണിക് ഉപകരണം പ്ലഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.സ്‌ഫോടനം നടക്കുമ്പോള്‍ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ […]Read More
റെയില്‍വേ ക്രോസിന് സമീപം റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വൈശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നു […]Read More
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണില്‍ നിന്നടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങി. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മയായ 23 കാരി കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ മാധ്യമങ്ങളോട് […]Read More
ഇടുക്കി ചിന്നക്കനാലില്‍ ഇറക്കത്തില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും നാലുവയസുള്ള മകളും മരിച്ചു. ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ചലി (25), മകള്‍ അമേയ (4) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റ സ്ത്രീയെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.Read More
മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്‍. ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ല. പിന്‍സീറ്റില്‍ ആയതിനാല്‍ തനിക്ക് കാണാനായില്ലെന്നും കണ്ടക്ടര്‍ പൊലീസിന് മൊഴി നല്‍കി. മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തോ എന്നതും തനിക്ക് അറിയില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.അതേസമയം കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് […]Read More
തൃശൂര്‍ മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിനു സമീപം സ്വകാര്യ ബസില്‍ ജീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് സംഭവം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവരെ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിനുള്ളില്‍ രണ്ടുപേരും […]Read More