Cancel Preloader
Edit Template
Kerala

നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന്

പനമ്പിള്ളി നഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മയെ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ എടുക്കുമെന്ന്് പൊലിസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10നാണ് പച്ചാളം ശ്മശാനത്തില്‍ നടക്കുക. പൊലിസാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അതിനിടെ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില […]Read More

World

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; മരണ സംഖ്യ

ബ്രസീലിലെ തെക്കൻ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മരണ സംഖ്യ 75ആയി ഉയർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് 103 പേരെ കാണാതായതായും റിപ്പോർട്ട്‌. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബ്രസീലിലെ ജനജീവിതം താറുമാറായി. ഇപ്പോൾ ഉണ്ടായ വെള്ളപ്പൊക്കം ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ആണെന്നാണ് റിപ്പോർട്ട്. 88,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി സംസ്ഥാന ഡിഫൻസ് അധികൃതർ. ഏകദേശം 16,000 പേർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലും […]Read More

Kerala

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍; ഒന്നാം സ്ഥാനം

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി കാഡ് സെൻ്ററിൻ്റെ ടെക് ഡിവിഷനായ ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് […]Read More

World

അമിതമായി ഇന്‍സുലിന്‍ നല്‍കി 17 രോഗികളെ കൊലപ്പെടുത്തി; നഴ്സിന്

അമിതമായ തോതില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് യു.എസില്‍ 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് പരമാവധി 760 വര്‍ഷം വരെ കഠിനതടവ് വിധിച്ച് യു.എസ് കോടതി. 2020നും 2023നുമിടെ അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 17 രോഗികളെയാണ് ഹെതര്‍ പ്രസ്ഡി എന്ന നേഴ്‌സ് കൊലപ്പെടുത്തിയത്.മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതകശ്രമങ്ങളിലും ഹെതര്‍ കുറ്റസമ്മതം നടത്തിയിരുന്നു. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിനും ഹെതറിനെതിരെ കുറ്റം ചുമത്തി. രാത്രി കാല ഷിഫ്റ്റില്‍ ജോലി ചെയ്യവെയാണ് പ്രമേഹമില്ലാത്ത രോഗികളിലുള്‍പ്പെടെ അമിതമായി ഇന്‍സുലിന്‍ കുത്തി വെച്ച് […]Read More

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 19കാരിക്ക് പീഡനം

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ പത്തൊമ്പതുകാരിക്ക് പീഡനം. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.Read More

Kerala

യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പോലീസ്

മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായി പൊലിസ്. തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂര്‍ പത്തു മിനുട്ട് ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. ഹെഡ് സെറ്റ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലിസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. ജോലിയെടുക്കുന്ന കാലത്ത് യദു വിവിധ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. […]Read More

Kerala

പുൽക്കാടിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം

കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം […]Read More

Kerala

1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു; സംഭവം ജ്വല്ലറികളിലേക്ക് കൊണ്ടുവരുമ്പോൾ

താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം..മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ […]Read More

Kerala

മാഹിയിൽ രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്. പിന്നാലെ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരും തലശേരി ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കോഴിക്കോട് സ്വദേശിനികൾ ആണെന്നാണ് സംശയം. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, […]Read More

Kerala

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കോടതി ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കേണ്ടി വന്നത് പൊലീസിനും സിപിഎമ്മിനും വലിയ തിരിച്ചടി. സംഭവം നടന്ന്എട്ടാംദിവസം കേസെടുത്തത് കോടതി ഇടപെടലിനെ തുടർന്നാണ്. മേയറും കുടുംബവും കുറ്റം ചെയ്ത ഡ്രൈവറെ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് തുടക്കം മുതല്‍ ഉയര്‍ത്തിയ വാദം. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തിരുന്നില്ല. ഇതിനു പിന്നാലെ കമ്മീഷണര്‍ക്കും ഡ്രൈവര്‍ യദു പരാതി നല്‍കിയിരുന്നു. ഇതും പരിഗണിക്കാന്‍ […]Read More