രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാൻ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാർ മുതൽ പ്രൊഫഷനൽ കളിക്കാർ വരെയുള്ളവർക്ക് സാമ്പത്തികമായും അക്കാദമികവുമായ സഹായങ്ങൾ നൽകും. ദേശീയതലത്തിൽ എ.ഐ.സി.എഫ് പ്രോ, എ.ഐ.സി.എഫ് പോപ്പുലർ എന്നീ പരിപാടികളും സംഘടിപ്പിക്കും. ജനറൽബോഡി യോഗത്തിന് ശേഷം, ഫെഡറേഷൻ പ്രസിഡന്റ് നിതിൻ സാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്. കളിക്കാർക്കും പരിശീലകർക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക ചെസ് ഡെവലപ്മെന്റ് ഫണ്ട്, ജില്ലാതലത്തിലും […]Read More
കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് മകന്‍ ആശുപത്രിയിലെത്തിച്ച 61 കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കോഴിക്കോട് ഏകരൂല്‍ സ്വദേശി ദേവദാസിന്റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ(28) പൊലിസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയില്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു മകന്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തു […]Read More
ബി.പി.സി.എല്‍ പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍ക്ക് സി.ഐ.ടി.യു കയറ്റിറക്ക് തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനം. ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ തുടര്‍ന്നാണ് ബി.പി.സി.എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ച് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് അമ്പലമുകളിലെ ബി.പി.സി.എല്‍ യൂണിറ്റില്‍ നിന്ന് പാചകവാതക സിലിണ്ടറുമായി കാലടി സ്വദേശി ശ്രീകുമാര്‍ കൊടകര ശ്രീമോന്‍ ഏജന്‍സിയിലെത്തിയത്. ലോഡിറക്കാന്‍ കരാര്‍ പ്രകാരമുള്ള തുകയേക്കാള്‍ 20 രൂപ കൂടുതല്‍ […]Read More
മദ്യപിച്ച് ബാറിൽ കള്ളനോട്ട് നൽകിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി എംഎ ഷിജു വിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്ന് 2500 രൂപയോളം വരുന്ന കള്ളനോട്ടുകൾ പൊലിസ് കണ്ടെടുത്തു കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കണ്ണൂരിലെ ബാറിൽ മദ്യപിച്ചതിന് ശേഷം 500 രൂപ ബിൽ ബുക്കിൽ വച്ച് ഷിജു കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ ബാർ ജീവനക്കാരാണ് നോട്ട് പരിശോധിച്ചത്. ആദ്യ പരിശോധനയിൽ തന്നെ നോട്ട് വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് […]Read More
പതിവ് തെറ്റിച്ചില്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. അലോട്ട്‌മെന്റിന് പരിഗണിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ […]Read More
പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. നാല് ലക്ഷത്തി 41,220 വിദ്യാര്‍ത്ഥികള്‍ ഫലം കാത്തിരിക്കുന്നു. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം . ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്ന് തന്നെ പ്രഖ്യാപിക്കും. റഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1502 ഉം […]Read More
ഫെഡ്എക്‌സ് എയർലൈൻസിൻ്റെ ബോയിംഗ് 767 (ബിഎഎൻ) കാർഗോ വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തതായി തുർക്കി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്താംബുൾ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, ലാൻഡിംഗ് ഗിയർ തുറക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ചക്രമില്ലാതെ റൺവേയിൽ ഇറങ്ങുകയായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.ലാൻഡിങ് ഗിയർ തുറക്കാതിരിക്കാനുള്ള കാരണമൊന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വർഷം പഴക്കമുള്ള ബോയിംഗ് […]Read More
പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം […]Read More
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. […]Read More
പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം കടുക്കുന്നു. സ്ഥാപനം സംരക്ഷിക്കുമെന്ന് കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥാപനം കൈമാറിയ വിവരം തൊഴിലാളി സംഘടകള്‍ പോലും അറിഞ്ഞില്ല. സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചു. മുന്നൂറു കോടിയോളം ആസ്തി വിലമതിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സാണ് കഴിഞ്ഞ ദിവസം ചത്തീസ്ഗഡ് […]Read More