ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കയ്യേറ്റം നടത്തിയത്. ഇയാള്‍ ഡോക്ടറെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണം. അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം […]Read More
അടിമുടി മാറാനൊരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ഇതിന്റെ നിര്‍മാണച്ചുമതല കെ റെയിലിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. വിമാനത്താവളത്തിന്റേതു പോലെ ആനത്തലയുടെ രൂപമുള്ളു തൂണുകളും അക്വാഗ്രീന്‍ നിറത്തില്‍ തരംഗാകൃതിയിലുള്ള മേല്‍ക്കൂരയുമൊക്കെയായി എടുപ്പോടെയായിരിക്കും ഇനി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. യാത്രക്കാരും വിമാനത്താവളങ്ങളുടെ മാതൃകയില്‍ സ്റ്റേഷനൊരുങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കും എത്തിച്ചേരുന്നവര്‍ക്കുമായി വെവ്വേറെ ലോഞ്ചുകള്‍ സജ്ജമാക്കും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍. നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക […]Read More
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ദിവസങ്ങള്‍ക്കു ശേഷം 10 കോടി യൂനിറ്റില്‍ താഴെയായി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 9.88 കോടി യൂനിറ്റായിരുന്നു ഉപയോഗം. പീക്ക് ലോഡ് ഡിമാന്റ് 4976 മെഗാവാട്ടായി കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് ആശ്വാസമായി. വേനല്‍ മഴയും വൈദ്യുതി ബോര്‍ഡിന്റെ വ്യാപക ബോധവത്കരണവുമാണ് വൈദ്യുതി ഉപയോഗം കുറച്ചത്. കരുതല്‍ ശേഖരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതോല്‍പാദനവും കുറച്ചു. 11.5311 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. കഴിഞ്ഞ ആഴ്ചകളില്‍ 20 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു ജലവൈദ്യുതി […]Read More
കിണറിന്റെ ആഴം കൂട്ടാൻ തോട്ട വെക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തോട്ട പൊട്ടി ഒരാൾ മരിച്ചു. തമിഴ്‌നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്‌ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. കിണറ്റിൽ വെച്ച തോട്ടയ്‌ക്ക് തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ തോട്ട പൊട്ടിയാണ് രാജേന്ദ്രൻ മരിച്ചത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ തേക്കിൻകോട്ട് ഉച്ചയ്‌ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറിന് ആഴം കൂട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടകവസ്‌തു ഉപയോഗിച്ച് പാറ […]Read More
ജില്ലയില്‍ മഞ്ഞപ്പിത്ത രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടയില്‍ 7 പേരുടെ മരണമാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. റെനീഷിന്റേതുള്‍പ്പെടെ ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറു പേര്‍ക്കാണ്. ജനുവരി മുതല്‍ 3,184 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി.1,032 പേരില്‍ രോഗം സ്ഥിരീകരിച്ചു. പോത്തുകല്‍, പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും […]Read More
ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്. മറ്റ് സംസ്ഥാനങ്ങളില്‍, ബിഹാര്‍ (5 സീറ്റുകള്‍) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകള്‍) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകള്‍) 71.98 ശതമാനം, കര്‍ണാടക (14 […]Read More
തൃശ്ശൂരിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾക്ക് നേരെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം കോട്ടയത്തും ആലപ്പുഴയിലും സമാനരീതിയിൽ കാട്ടുപന്നിയുടെ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മലപ്പുറത്ത് വളാഞ്ചേരിയിൽ ഉമ്മറത്തു കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കാട്ടുപന്നി ആക്രമിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.Read More
ലോകമെങ്ങും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നിരവധി ഡാമുകള്‍ നിര്‍മ്മിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്ത്യയിലും നിരവധി ഡാമുകൾ പണിതിരുന്നു. ബ്രിട്ടീഷുകാർക്ക് ശേഷം നെഹ്റു സര്‍ക്കാറും ഇന്ത്യയുടെ ഭാവി കണ്ടത് ഡാമുകളിലാണെന്നു പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1948 -ല്‍ തമിഴ്നാട്ടിലെ ഈറോഡിലൂടെ ഒഴുകുന്ന ഭവാനി, മായർ പുഴകളുടെ സംഗമ സ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ട ഡാമാണ് ലോവർ ഭവാനി ഡാം (ഭവാനി സാഗര്‍ ഡാം ). ലോകത്തിലെ ഏറ്റവും വലിയ മൺ ഡാമുകളിൽ ഒന്നാണ് ഭവാനി സാഗര്‍ ഡാം. ഈ […]Read More
ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി, എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ […]Read More
നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് […]Read More