2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ […]Read More
കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത് എന്നാണ് സംശയം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പൊലിസ് വാഹനത്തിന് സമീപത്ത് വെച്ചായിരുന്നു സ്ഫോടനം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. പ്രദേശത്ത് സിപിഎം – ബിജെപി പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടനം എന്നത് ഗൗരവകരമാണ്. ഇന്നലെയും പ്രദേശത്ത് കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലിസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പട്രോളിംഗിന്റെ ഭാഗമായി രാവിലെ പൊലിസ് വാഹനം കടന്നു […]Read More
പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെ തിരയിൽപ്പെട്ടുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിലൻ സെബാസ്റ്റ്യൻ, ആൽവിൻ എന്നിവരുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അമൽ അപകടനില തരണം ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഏഴംഗ സംഘം പുതുവൈപ്പ് […]Read More
മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍, കാളികാവ് ചോക്കാട് സ്വദേശി ജിഗിന്‍ എന്നിവരാണ് മരിച്ചത്. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് രാവിലെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ ജിഗിന്റെ (14) മരണവാര്‍ത്തയും വന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ […]Read More
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ഉം മണ്ഡലങ്ങളും ഇതിലുള്‍പ്പെടും. ബിഹാര്‍, (5), ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഒഡീഷ (4), യു.പി (13), പശ്ചിമബംഗാള്‍ (8),ജമ്മുകശ്മീര്‍ (ഒന്ന്) എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. നാലുഘട്ടംകൂടി പൂര്‍ത്തിയാകുന്നതോടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി 163 മണ്ഡലങ്ങളില്‍ മാത്രമാകും ഇന് വോട്ടെടുപ്പ് നടക്കാനുണ്ടാകുക.അതേസമയം, ഈ മാസം ഏഴിന് […]Read More
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് കുട്ടി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു ആണ് മരിച്ചത്. മൂന്ന് വയസായിരുന്നു പ്രായം. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Read More
പത്തനംതിട്ട തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കും.Read More
പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേക്(22)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആല്‍ബിന്‍, മിലന്‍ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നു. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്. പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.Read More
വടക്കഞ്ചേരിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് ദാരുണമായ സംഭവം നടന്നത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്‍റെ ഭാര്യ കല്യാണി (78) ആണ് മരിച്ചത്. അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു. പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ […]Read More
കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുമേഷിനായി […]Read More