കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലന്‍സാണ് കത്തിയത്. പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]Read More
കൊല്ലത്ത് ശാസ്താംകോട്ടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപിനാണ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറില്‍ സേഫ്റ്റി ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രദീപ് 15 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുന്നുണ്ട്. ഷോക്കേല്‍ക്കാനുള്ള കാരണം അറിയാന്‍ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് പറഞ്ഞു.Read More
വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ. വീടിനകത്ത് അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും വിധിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴ അടയ്ക്കണം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവച്ചത്. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാനൂരിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. […]Read More
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ ചത്തിരുന്നു. കടിയേറ്റ എട്ടുപേര്‍ക്കും രണ്ടുതവണ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. അതേസമയം നായ സഞ്ചരിച്ച പ്രദേശത്തെ മുഴുവന്‍ നായകളെയും കണ്ടെത്തി വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനം. പ്രദേശത്തെ തെരുവ് നായകള്‍ക്ക് നാളെയും മറ്റന്നാളുമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാളെ രാവിലെ ആറുമണിക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘത്തെ […]Read More
കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷാഭവനിൽനിന്ന് കാണാതായിട്ട് മാസങ്ങളായെങ്കിലും ഇതൊന്നും പുറത്തറിയാത്ത രീതിയിൽ രഹസ്യമാക്കി സർവകലാശാല പരീക്ഷാഭവൻ തന്ത്രങ്ങൾ മെനയുന്നു. സർവകലാശാലക്കു കീഴിലുള്ള പനമ്പള്ളി ഗവ. കോളജിൽ 2022-25 അധ്യയനവർഷത്തിൽ പഠിച്ച നിർമൽ റാണി ജോസിൻ്റെ പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസാണ് സർവകലാശാലയിൽ നിന്ന് കാണാതായത്. രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം വന്നപ്പോൾ അഞ്ചു പേപ്പർ എഴുതിയതിൽ നാല് പേപ്പറുകളിലും വിജയിച്ചിരുന്നുവെങ്കിലും അഞ്ചാമത്തെ പേപ്പറിലാണ് 0 മാർക്ക് രേഖപ്പെടുത്തിയത്. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെയാണ് […]Read More
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളില്‍ സംഘര്‍ഷം. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളില്‍ സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.ദുര്‍ഗാപൂരില്‍ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ബിര്‍ഭത്ത് പോളിങ് സ്‌റ്റേഷന് പുറത്തുള്ള തങ്ങളുടെ സ്റ്റാള്‍ തൃണമൂല്‍ നശിപ്പിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു. നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് […]Read More
കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മുതൽ മഴയെത്തും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ശക്തമാവുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം മെയ് 16 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് ഇന്ന് യലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പതിനഞ്ചാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും പതിനാറിന് […]Read More
കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ നിർണായക വിധി ഇന്ന്. കഴിഞ്ഞദിവസം വിചാരണ പൂർത്തിയാക്കി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം വിധി പ്രസ്താവത്തിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ കോടതി നൽകുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ കരുതുന്നത്. ഊർജിത അന്വേഷണമാണ് കേസിൽ നടന്നത്. സാക്ഷിമൊഴികളും തെളിവുകളും ശക്തവുമാണ്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ […]Read More
ആലുവയിൽ ബസിൽ കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മാരി(24), ദേവി(29) എന്നിവരാണ് പൊലിസ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആലുവ എറണാകുളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിലാണ് കവർച്ച നടന്നത്. ബസിലെ യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ച 8,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലിസ് ഉടൻ തന്നെ കവർച്ചക്കാരെ കണ്ടെത്തുകയായിരുന്നു. ഇതാദ്യമല്ലെന്നും സംസ്ഥാനത്തുടനീളം ഇവർക്കെതിരെ മോഷണ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ആലുവ പൊലിസ് അറിയിച്ചു.Read More
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് രണ്ടായി പിളർന്നു. കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. ‘ഇസ്ലാഹി’എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴീക്കൽ സ്വദേശി മരക്കാട് നൈനാറിന്റെ ലൈസൻസിയിലുള്ള ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് താഴ്ന്നു. ആറു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു പേരെ കപ്പലിൽ ഉള്ളവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ രണ്ടുപേർക്കുവേണ്ടിയാണ് […]Read More