കൽപറ്റ: തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്. വയനാട് കണിയാമ്പറ്റയാണ് ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് പാറക്കല്‍ നൗഷാദിന്‍റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More
പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകൾ ദേവിക (10) യാണ് മരിച്ചത്. വീട്ടുകാരും പ്രദേശത്തുള്ളവരുമായി ഇവർ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയതാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തമിഴ്നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നു. കുട്ടിയുടെ സോഡിയം കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. സംസ്കാര ചടങ്ങുകളും ഇന്ന് […]Read More
പാലക്കാട്: പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെ കേസെടുത്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ എന്നിവർക്കെതിരെയാണ് കേസ്. അതേസമയം. ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തത്. Read More
കൊച്ചി : പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. റെയ്ഡ് വിവരം […]Read More
തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയവുമായി ട്രിവാൺഡ്രം റോയൽസ്. ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനെ 42 റൺസിനാണ് റോയൽസ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാഡ്രം റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് നേടാനായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് തുടക്കത്തിൽ തന്നെ […]Read More
കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി. ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി ആർ വൈഷ്ണയെ പുറത്താക്കി തകർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. […]Read More
എറണാകുളം:മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യഎറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്ത ആഴ്ചയോടെ വീണ ടി, […]Read More
ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട് സർക്കാർ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണിത്. ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന വിഷയങ്ങളാണ്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ […]Read More
തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും […]Read More