Cancel Preloader
Edit Template
Entertainment Kerala

ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളോട് ആവശ്യപ്പെടും,

ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളോട് ആവശ്യപ്പെടും, 2 പേരേയും കേൾക്കും; നാളെ ഫിലിം ചേമ്പർ യോ​ഗം ADVERTISING താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളെക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.  Web Desk Updated: Apr 20, 2025, 7:40 AM IST കൊച്ചി: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് […]Read More

Kerala Politics

വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും;

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരണം  നടത്തി. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് കാത്തിരുന്നു കാണാം എന്ന് അദ്ദേഹം പറഞ്ഞു.  ‘കിരൺ‌ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് ഞാൻ കാണുന്നത്. കാര്യങ്ങൾ ഇവിടെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. […]Read More

Entertainment Kerala

പൊലീസ് നടപടിക്കെതിരെ നിയമ പ്രതിരോധത്തിന് ഷൈൻ ടോം ചാക്കോ

കൊച്ചി : ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും. ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി),  29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് […]Read More

Sports

കോടിയേരി ബാലകൃഷ്ണൻ ടി 20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ്

ട്രിവാൻഡ്രം റോയൽസ് കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടന്നു. സെമിയിൽ ക്ലൗഡ് ബെറി തലശേരി ടൗൺ സിസിയെ ആറ് വിക്കറ്റിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ് ബെറി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസ് അഞ്ച് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഓപ്പണർ അക്ഷയയുടെ തകർപ്പൻ ഇന്നിംഗ്സാണ് ക്ലൗഡ് ബെറിക്ക് ഭേദപ്പെട്ട സ്കോർ […]Read More

Entertainment Kerala

മയക്ക് മരുന്ന് കേസ്; നടൻ ഷൈൻ ടോം ചാക്കോക്ക്

കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോക്ക് ജാമ്യം. വൈദ്യ പരിശോധന നടത്തിയതിന് ശേഷം ഷൈൻ ടോം ചാക്കോയെ എറണാംകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഷൈൻ ടോമിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യത്തിൽ വിട്ടെങ്കിലും പൊലിസ് ഷൈനിനെ വീണ്ടും വിളിപ്പിക്കും. ലഹരി പരിശോധനയുടെ ഫലം വരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഷൈനിനെ പൊലിസ് വിളിപ്പിക്കുക.  നാല് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് […]Read More

Kerala

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടന്ന് തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം […]Read More

National World

മുംബൈ ഭീകരാക്രമണം; ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിലവില്‍ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഒരാഴ്ച്ചയായി എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ […]Read More

Kerala Politics

സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം. കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ  വിഭാഗീയതയെ തുടർന്ന് വിമതനായ ആർ. രാജേന്ദ്രകുമാറിനെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്ന് സിപിഎം പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റായി. Read More

Kerala

ആശമാരുടെ സുപ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ; 62 വയസിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്  ആണ് ഇറങ്ങിയത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ […]Read More

Entertainment Kerala

പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈൻ ടോം

കൊച്ചി: മലയാള സിനിമ ലോകത്തെ നടുക്കി ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്‍റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക […]Read More