Cancel Preloader
Edit Template
Sports

ലക്ഷ്യം കെസിഎൽ കപ്പ്; പ്രതീക്ഷകൾ പങ്കുവെച്ച് ക്യാപ്റ്റന്മാർ

തിരുവനന്തപുരം: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ഈ സീസണിൽ ടീമുകളുടെ വിജയമെന്ന് ടീം ക്യാപ്റ്റന്മാർ. കെസിഎൽ സീസൺ -2 വിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.മഴ മാറിനിന്നാൽ ആവേശകരമായ മത്സരങ്ങൾക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് ക്യാപ്റ്റൻമാർ അഭിപ്രായപ്പെട്ടു.ഓൾ റൗണ്ട് പ്രകടനങ്ങൾ ടീമുകൾക്ക് നിർണായകമാകുമെന്നും എല്ലാ ടീമുകളും തുല്യശക്തികളായതുകൊണ്ട് പ്രവചനാതീതമായിരിക്കും ഓരോ മത്സരവുമെന്നും ക്യാപ്റ്റന്മാർ പറഞ്ഞു. ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്ത് പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് […]Read More

Kerala Sports

കേരളത്തിൻ്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ

@ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 6.30ന് @ കെസിഎൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിൻ്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയിൽ കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ , 33 മത്സരങ്ങൾ. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധക‌‍ർ. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. റണ്ണൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മത്സരം നല്കുന്ന സൂചന. അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, […]Read More

Kerala Sports

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം […]Read More

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വാഹനങ്ങള്‍ സ്കൂളിൽ പ്രവേശിക്കാതെ പുറത്തുള്ള […]Read More

Kerala

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ

കൊച്ചി:ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്‍റെ […]Read More

Kerala

ഓപ്പറേഷൻ റൈഡര്‍; കെഎസ്ആര്‍ടിസി, സ്കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം കുടുങ്ങി,

കൊല്ലം:ഓപ്പറേഷൻ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്‍റെ മിന്നൽ പരിശോധന. രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ […]Read More

Kerala

ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത് മിസ്രിയ.Read More

Kerala

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ, അദാണി ഗ്രൂപ്പ് കേരള റീജിയണൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ, ജെയിൻ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് ഇൻഡസ്ട്രി ഇനിഷ്യേറ്റീവ്സ് ഡോ. രാധാകൃഷ്ണൻ ഉണ്ണി, മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ. മത്തായി, ​ഗോ ഈസി സി.ഇ.ഒ പി.ജി. രാംനാഥ്, നിംസ് ഹോസ്പിറ്റലിലെ […]Read More

Kerala Sports

കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ ആരവമുയര്‍ത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രാദേശിക ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ സാന്നിധ്യം പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി. ബുധനാഴ്ച രാവിലെ 9.30-ന് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനുകുമാരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് വാഹന പ്രചരണ ജാഥ […]Read More

Kerala

യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്: ടീമിനെ

കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ.ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ […]Read More