Cancel Preloader
Edit Template
World

ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്; സെന്‍റ്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്‍റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. […]Read More

Sports

ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തോല്പിച്ച് കേരളം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മല്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് മാത്രമാണ് എടുക്കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച […]Read More

Kerala

എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി

തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്- ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത് നടക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ പ്രൊഫ. ഡോ. ബൈജു സേനാധിപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവളം ഉദയ സമുദ്ര ഹോട്ടലില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ ദേശിയ-അന്തര്‍ദേശിയതലത്തിലുള്ള കാന്‍സര്‍ സര്‍ജറി വിദഗ്ദ്ധര്‍ പങ്കെടുക്കും. യു.എസ്.എ, ബ്രസീല്‍,മലേഷ്യ, ജപ്പാന്‍, ഇറ്റലി, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള […]Read More

National Politics

നാഷണൽ ഹെറാൾഡ് കേസ്: ഇഡിക്ക് തിരിച്ചടി; സോണിയക്കും രാഹുലിനും

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികൾ ആരംഭിച്ചിരുന്നു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് രജിസ്ട്രാർമാർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. ദില്ലി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലായി എജെഎല്ലിൻ്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് […]Read More

National

പഹൽഗാം ഭീകരാക്രമണം; ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം,

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം. ബാസാർ മാഠിയ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഭീകരാക്രമണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജുമാ നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാശ്മീരിലുൾപ്പെടെ ആക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.  അതേസമയം, ‌പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് […]Read More

National World

ഭീകരാക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ; ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ

ദില്ലി: പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് […]Read More

Kerala

ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും

കൊച്ചി: പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊന്ന എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം. കൊച്ചി ചങ്ങന്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അൽപസമയത്തിനകം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം. പഹൽഗാമിലേത് മനുഷ്യകുലത്തിന് നേരെ ഉള്ള ആക്രമണമാണിതെന്ന് ഗവർണർ പ്രതികരിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് […]Read More

World

വ്യോമമേഖല അടച്ച് പാക്കിസ്ഥാൻ ; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക്

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ചു. ഇതോടെ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു . ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യത. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ […]Read More

National

ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച്

ദില്ലി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയൽക്കാർക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ […]Read More

National

ലഷ്കര്‍ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; ബന്ദിപൂരിലുണ്ടായ ഏറ്റുമുട്ടലില്‍

ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് ഉണ്ടായി. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് […]Read More