Cancel Preloader
Edit Template
Entertainment Kerala

റിനോയ് കല്ലൂർ സംവിധാനം നിർവഹിക്കുന്ന ‘ഒരു റൊണാൾഡോ ചിത്രം’ൻ്റെ

ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അൻവർ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാർന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള വൈകാരിക സംഘർഷത്തിലേക്ക് സൂചന നൽകുന്ന ശ്രദ്ധേയമായ ദൃശ്യ ശൈലിയിലുള്ള പോസ്റ്ററാണ് […]Read More

National

ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി, പ്രധാനമന്ത്രിക്കും സൈന്യത്തിനും

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തെത്തുട‍ർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാർത്ത കേട്ട് എണീക്കുമ്പോൾ ആശ്വാസമാണെന്നും പ്രതികരണം. സാധാരണക്കാർക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആരതി രാമചന്ദ്ൻ പറഞ്ഞു.  സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. […]Read More

National

നിലംപരിശാക്കിയത് ജയ്ഷെ, ലഷ്കർ കേന്ദ്രങ്ങൾ; ബാവൽപൂർ മസൂദ് അസറിന്‍റെ

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ്  ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.   1999-ൽ […]Read More

National World

പാക് ഭീകരവാദത്തിന്‍റെ അടിവേരറുത്ത് ഇന്ത്യന്‍ സൈന്യം; ചാമ്പലാക്കിയത് 9

ജമ്മു: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പതിനഞ്ചാം നാൾ ഇന്ത്യ ചുട്ട മറുപടി പാകിസ്ഥാന് നല്‍കിയിരിക്കുകയാണ്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യന്‍ ശ്രമം ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ ചുട്ടെരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയുള്ള ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ അമ്പാടെ ഞെട്ടിവിറച്ചു. ഇന്ത്യയുടെ കനത്ത പ്രത്യാക്രമണത്തില്‍ കത്തിച്ചാമ്പലായ 9 പാക് ഭീകരകേന്ദ്രങ്ങളെയും കുറിച്ച് വിശദമായി.  1. […]Read More

Kerala

അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ […]Read More

Kerala

നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്; കേദലിന് മാനസിക പ്രശ്നമില്ല,

തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ ജിൻസൻ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ വിധി വരുന്നത്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ […]Read More

Kerala

ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരം: ചെമ്പൂക്കാവിന്റെ തിടമ്പേറ്റാൻ

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുന്നതിനാൽ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്.  കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിക്കും. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് […]Read More

Sports

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം, പേൾസിനും എമറാൾഡിനും വിജയം

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് തുടക്കമായി. ആദ്യ ദിവസത്തെ മല്സരങ്ങളിൽ കെസിഎ പേൾസും കെസിഎ എമറാൾഡും ജയിച്ചു. ആദ്യ മല്സരത്തിൽ പേൾസ് ഏഴ് വിക്കറ്റിന് റൂബിയെ തോല്പിച്ചപ്പോൾ രണ്ടാം മല്സത്തിൽ എമറാൾഡ് 77 റൺസിന് ആംബറിനെ തോല്പിച്ചു. ക്യാപ്റ്റൻമാരുടെ ഓൾ റൌണ്ട് മികവാണ് ഇരു ടീമുകൾക്കും വിജയമൊരുക്കിയത്. പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറിൽ 87 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ […]Read More

Kerala

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം: ഡോ. ശശി

കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് ബ്രിട്ടീഷ് കൗണ്‍സില്‍, നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലൂംമ്‌നി യൂണിയന്‍ യു.കെ, എഡ്‌റൂട്ട് എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്- എജ്യുക്കേറ്റര്‍ മീറ്റിന്റെ ഭാഗമായി, ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജാനക പുഷ്പനാഥന്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു […]Read More

National

അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്ക് പ്രാദേശിക

ദില്ലി: അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, നിയന്ത്രണ രേഖയിൽ പലയിടത്തും പാക്  പ്രകോപനം തുടരുകയാണ്. എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായി തിരിച്ചടിച്ച് സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു. പഹൽഗാം […]Read More