Cancel Preloader
Edit Template
Kerala

ഭാ​ഗ്യാന്വേഷികളെ..ഇതാ 12 കോടിയുടെ ഭാ​ഗ്യ നമ്പർ ! അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ BR 103ന്റെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 12 കോടിയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.lotteryagent.kerala.gov.in/result/public/ ൽ ഫലം ലഭ്യമാകും. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ആറ് പരമ്പരകൾക്ക് ഒരു കോടി വീതമാകും ലഭിക്കുക. പത്ത് ലക്ഷം വീതം ആറ് പരമ്പരകൾക്ക് ലഭിക്കുന്ന മുറയ്ക്കാണ് മൂന്നാം സമ്മാനം. […]Read More

Kerala Politics

നിലപാടിലുറച്ച് വിഡി സതീശൻ; ‘അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ

മലപ്പുറം: പിവി അൻവര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുൻ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവര്‍ രംഗത്തെത്തിയിരുന്നു. വിഡി സതീശന്‍റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അൻവര്‍ തുറന്നടിച്ചത്. എന്നാൽ, ഇന്നലെ പറഞ്ഞ […]Read More

Kerala Politics

അൻവറിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; യുഡിഎഫ് പ്രവേശനം സതീശൻ

കണ്ണൂര്‍: പി വി അൻവറിന്‍റെ മുന്നണി പ്രവേശനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വി ഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം അൻവര്‍ മുന്നണിക്കകത്ത് വേണമെന്നാണെന്ന് സുധാകരന്‍ പറഞ്ഞു. ആരും അൻവറിനെ ക്ഷണിച്ചിട്ടില്ല. അങ്ങോട്ട് ചെന്ന് പറഞ്ഞതല്ല. അദ്ദേഹം ഇങ്ങോട്ട് വന്നതാണ്. അഭിപ്രായ ഭിന്നത പരിഹരിക്കാൻ […]Read More

Kerala Weather

5 ദിവസം കൂടി കനത്ത മഴ തുടരും; 2

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴത്തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ […]Read More

World

ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ പ്രഹരം;

വാഷിങ്ടൺ: വിദേശ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. F, M, J വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നി‍‌‍‌‌ർദേശമുള്ളത്.  ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ […]Read More

Kerala

തൊടുപുഴയിൽ നിന്ന് 13കാരനെ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; കൈനോട്ടക്കാരൻ

തൊടുപുഴ: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ കുട്ടിയെ കണ്ടെത്തിയ കാര്യം വിളിച്ചുപറഞ്ഞ തൊടുപുഴയിലെ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പൊലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. കുട്ടി തൊടുപുഴയിൽ ഇറങ്ങിയത് മുതൽ ഇയാൾ കസ്റ്റഡിയില്‍ വെച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷം കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ […]Read More

Kerala Politics

എം ടി രമേശ് ചർച്ച നടത്തിയെന്ന് ഡിസിസി ജനറൽ

മലപ്പുറം: ബിജെപി നേതാവ് എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ്. നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബീന ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. ആര്യാടൻ ഷൌക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കോണ്‍ഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു. നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരിൽ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നി‍‍ർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. […]Read More

Kerala Politics

‘അന്‍വറിനെ പേടിയില്ല’, അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന്

തിരുവനന്തപുരം: പി വി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യു‍ഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അൻവർ മത്സരിക്കും എന്നതിൽ […]Read More

Kerala

മാസപ്പടി കേസ്; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി,

Read Full Article ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിൽ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബിൽ അറിയിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു.   ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. […]Read More

National

ഭീകരവാദം ഇനി സഹിക്കില്ല; പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമല്ല

ദില്ലി: ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാർ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറിൽ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡ് ഷോയ്ക്ക് ശേഷം സംസാരിച്ച മോദി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് അവകാശപ്പെട്ടു. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ […]Read More