Cancel Preloader
Edit Template
Health Kerala National

3758 പേ‍‍ർക്ക് കൊവിഡ്; 1400 കേസുകൾ കേരളത്തിൽ, ആശുപത്രികളിൽ

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേ‍‍ർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 1400 കൊവിഡ് കേസുകൾ കേരളത്തിലാണ്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. […]Read More

Kerala Politics

അൻവറുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്; ച‍ർച്ച അവസാനിച്ചിട്ടും

മലപ്പുറം: പിവി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്. ചർച്ചകൾ പൂർണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷവും അൻവറിനോട് ചില കോൺഗ്രസ് നേതാക്കൾ സംസാരിച്ചതായാണ് വിവരം. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടെന്ന് ഇവർ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം മാറുമെന്നും അപ്പോൾ പരിഗണിക്കാമെന്നും അൻവറിന് പ്രതീക്ഷയും നൽകിയെന്നാണ് വിവരം. അൻവറുമായി ഇനി ചർച്ചയില്ലെന്നാണ് വിഡി സതീശൻ അറിയിച്ചത്. അതേസമയം, മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. വിഡി സതീശന്‍റേത് ഏകാധിപത്യ […]Read More

Kerala

പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

ഇടുക്കി: പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ  നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്. ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. […]Read More

Kerala World

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ശക്തമായ മഴ വരുന്നു

തിരുവനന്തപുരം: ഒഡിഷ  തീരത്തിന് സമീപം വടക്ക്  പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു  മുകളിലായി സ്ഥിതിചെയ്തിരുന്ന  ശക്തികൂടിയ  ന്യുനമർദ്ദം  തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ്  തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം  അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം  സാഗർ ദ്വീപിനും  (പശ്ചിമ ബംഗാൾ)  ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ […]Read More

Kerala Politics

‘നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ല, ആശയക്കുഴപ്പങ്ങള്‍ സംസ്ഥാന ​ഘടകം

തിരുവനന്തപുരം: നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണു​ഗോപാൽ. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണു​ഗോപാലിന്റെ പ്രതികരണം. അന്‍വര്‍ നാവടക്കണം എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താൻ എംപിയുടെ അൻവറിനെതിരെയുള്ള പ്രതികരണം. ഭീഷണിപ്പെടുത്താനും മുള്‍മുനയിൽ നിര്‍ത്താനും നോക്കിയാൽ […]Read More

Kerala

‘വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം, എനിക്ക് നല്ല

ദില്ലി: കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട്  പ്രതികരിച്ച് ശശി തരൂർ. ഭീകരാക്രമണങ്ങൾക്കുള്ള പ്രതികാര നടപടികളെക്കുറിച്ചാണ് താൻ വ്യക്തമായി സംസാരിച്ചത്, മുൻ യുദ്ധങ്ങളെക്കുറിച്ചല്ല. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും നടപടികൾ നിയന്ത്രിതമായിരുന്നു. വിമർശകർക്കും ട്രോളുകൾക്കും തന്‍റെ  വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. പാർട്ടി നേതാക്കളുടെ വിമർശനം അദ്ദേഹം തള്ളി. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ  വാക്കുകൾ വളച്ചൊടിക്കുന്നവർ അത് തുടരട്ടെ. തനിക്ക‌് വേറെ നല്ല പണികൾ ചെയ്യാനുണ്ടെന്നും  തരൂർ പറഞ്ഞു. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും […]Read More

World

ട്രംപ് സർക്കാരിൽ നിന്ന് മസ്ക് പടിയിറങ്ങി; പ്രഖ്യാപനം ‘ബ്യൂട്ടിഫുൾ

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. “ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് […]Read More

Kerala

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു; സര്‍വീസ്

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ […]Read More

Kerala Politics

എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ ആർഎസ്എസ്

ദില്ലി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ നടപടികളുമായി പൂർണ്ണമായി സഹകരിക്കാനും നിർദ്ദേശം കോടതി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഷാന്‍ വധക്കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം. ജാമ്യഹർജിയിൽ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം […]Read More

Kerala

അടുത്ത മാസം വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്. ഈ വർഷം തന്നെ ഏപ്രിൽ […]Read More