അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ട്. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നിലവിൽ ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.Read More
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നീക്കം. വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത് എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണു സൂചന. ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ 9പേർക്കും ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പൊലീസുകാർ ഉൾപ്പെടെ […]Read More
ദില്ലി: കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന […]Read More
മലപ്പുറം: വഴിക്കടവ് അപകടത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ ഉന്നയിച്ച ഗൂഢാലോചന ആരോപണം പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പത്താം ക്ലാസ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പിടിയിലായ പ്രതിയുടെ ഫോൺ കോളടക്കം പരിശോധിക്കണം. അപകടത്തിനും മുൻപും ശേഷവും പ്രതി ആരെയൊക്കെ വിളിച്ചെന്നതിൽ വ്യക്തത വരണം. അപകടം നടന്ന സ്ഥലത്തെ പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഉറ്റസുഹൃത്താണെന്നും അദ്ദേഹം ആരോപിച്ചു. ‘സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ. ഇനി പ്രതിയുടെ ഫോൺ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയിൽ വ്യക്തത വരുത്തണം. […]Read More
മലപ്പുറം: വഴിക്കടവിൽ പന്നിയെ തുരത്താൻ വെച്ച കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം ഏകപക്ഷീയമായ ആക്രമണമെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി – മനുഷ്യ സംഘർഷമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്ന് പറഞ്ഞ അൻവർ, സർക്കാർ സ്പോൺസേർഡ‍് കൊലപാതകമെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സർക്കാരിനെ വന്യജീവി പ്രശ്നത്തിൽ കുറ്റപ്പെടുത്തിയും […]Read More
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു. Read More
തിരുവനന്തപുരം: അര്‍ജന്റീന ടീം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ടീമിനെ എത്തിക്കാനായി സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തില്‍ എത്തിയതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കായിക മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി പിന്നീട് […]Read More
ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്നാണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കുന്നതിൽ ആലോചന പുരോഗമിക്കുന്നു. ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ […]Read More
മലപ്പുറം: പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിൽ നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാൾ നമസ്കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയിൽ പെരുന്നാൾ ആഘോഷിക്കും. ആര്യാടൻ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികൾ ഇല്ല. വിവിധ പള്ളികൾ സന്ദർശിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളിയാവും. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം […]Read More