കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA). അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലൂമിനാർ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഫെഡറേഷൻ ഓഫ് കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് ഓഫ് ഇന്ത്യയുടെ (എഫ്.സി.ബി.എം) ടാക്സേഷൻ കമ്മിറ്റി ചെയർമാൻ അലോക് കുമാർ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. […]Read More
ലണ്ടൻ: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിർമ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോർജ് മാനുവൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും ‘DhoniAPP’യുടെ സ്ഥാപകനുമാണ് സുഭാഷ്. ഗംഭീരമായ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സിഗ്നേച്ചർ നിറമായ നീലയിലുള്ള ആസ്റ്റൺ മാർട്ടിൻ DBX, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും […]Read More
അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന് അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്സ് ആം റെസ്ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി. ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, […]Read More
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് […]Read More
തിരുവനന്തപുരം: കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.സെപ്റ്റംബർ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19 നാണു അവസാനിക്കുക.ജൂനിയർ താരങ്ങൾക്ക് ത്രിദിന ഫോർമാറ്റുകളിൽ അനായാസമായി കളിക്കാനുള്ള പരിശീലനം കൂടിയാണ് ടൂർണ്ണമെന്റ് ലക്ഷ്യം വയ്ക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് (ഗ്രൗണ്ട് 1 & 2 ) – തൊടുപുഴ, കെസിഎ ക്രിക്കറ്റ് […]Read More
കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ISDC) അര്‍ഹമായി. ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത വിഭാഗത്തിലാണ് ഐ എസ് ഡി സി അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ഐ എസ് ഡി സി. എറണാകുളം ജില്ലയിലെ പൈനപ്പിള് ഗ്രാമമായ […]Read More
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്റെ നായകൻ അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിന്റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു. കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിന്റെ സ്വന്തം ‘കെ.പി,’ പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് […]Read More
ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൺഡ്രം റോയൽസിനെതിരായ മൽസരത്തിൽ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. ടീം 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നപ്പോഴാണ് സൽമാൻ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറിൽ 115 റൺസിലെത്തി നിൽക്കുകയായിരുന്ന കാലിക്കറ്റിൻ്റെ സ്കോർ ബോർഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് സൽമാൻ്റെ ബാറ്റിങ് വെടിക്കെട്ടാണ്. ബേസിൽ തമ്പി എറിഞ്ഞ […]Read More
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. 237 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം. അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അടിച്ചും തിരിച്ചടിച്ചും […]Read More