Cancel Preloader
Edit Template

ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്

 ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്

മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്.

യുപി സ്വദേശി അജയ് പ്രതാപ് സിംഗ് സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള 1920ലെ ഗസറ്റിൻ്റെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 1920 നവംബറിലെ ഗസറ്റിൽ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് റിപ്പോർട്ടിലെ പരാമർശം. നസുൽ കുടിയേറ്റക്കാരുടെ കൈവശമില്ലാതിരുന്ന ‘കത്ര കുന്നിൻ്റെ’ ഭാഗങ്ങൾ മഥുരയിലെ മസ്ജിദിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും, ഇവ നസുൽ കുടിയേറ്റക്കാരുടെ കൈവശമുള്ളതായിരുന്നില്ല മറിച്ച് കേശവദേവിൻ്റെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നു എന്നാണ് റിപ്പോർട്ട്.

കൃഷ്ണ ജന്മഭൂമിയിൽ നിലനിന്നിരുന്നതായി അവകാശപ്പെടുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചതിനെ ചോദ്യം ചെയ്താണ് യുപിയിലെ മെയിൻപുരി സ്വദേശി അജയ് പ്രതാപ് സിംഗ് വിവരാവകാശ രേഖ സമർപ്പിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ലഭിച്ച മറുപടിയിൽ ‘കൃഷ്ണ ജന്മഭൂമി’ എന്ന വാക്കുകൾ പരാമർശിക്കാതെ തർക്കഭൂമിയിൽ നിലനിന്നിരുന്ന ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി മസ്ജിദ് പണികഴിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

വിവരാകാവകാശ മറുപടിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ അലഹബാദ് ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മുൻപിൽ സമർപ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് അധ്യക്ഷൻ അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

“ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, 1670 ൽ ഔറംഗസേബ് ക്ഷേത്രം പൊളിക്കാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിയിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് അതെ സ്ഥലത്ത് ഷാഹി ഈദ് ഗാഹ് മസ്ജിദ് നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 22ന് വാദം കോടതി വാദം കേൾക്കാനിരിക്കെ, സുപ്രീം കോടതിക്ക് മുൻപാകെ തെളിവുകളെല്ലാം സമർപ്പിക്കും,” മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

അതേസമയം, ഭൂമി കയ്യേറ്റമാണെന്ന് അവകാശപ്പെട്ട് യുപിയിൽ മുസ്ലീം ഹർജിക്കാർ നൽകിയ 53 വർഷം പഴക്കമുള്ള കേസിൽ മുസ്ലീം പക്ഷത്തിൻ്റെ അവകാശവാദങ്ങൾ റദ്ദാക്കി കോടതി വിധി വന്നത്. ഏകദേശം 20 ഏക്കറോളം വരുന്ന ഭൂമി ഇതിഹാസ കാവ്യമായ ‘മഹാഭാരത’ത്തിൽ പരാമർശിക്കുന്ന ‘ലക്ഷഗൃഹം’ ഉണ്ടന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മതവിശ്വാസികൾ കയ്യേറിയെന്ന് അവകാശപ്പെട്ട് യുപിയിലെ മുസ്ലീം വിഭാഗം നൽകിയ ഹർജിയാണ് യുപിയിലെ ബാഗ്പത് സിവിൽ കോടതി തള്ളിയത്.ബാഗ്പത് ജില്ലയിലെ ബർനവ ഗ്രാമത്തിൽ ഹിൻഡൻ, കൃഷ്നി നദികളുടെ സംഗമസ്ഥാനത്തോട് ചേർന്നുള്ള ഒരു പുരാതനമായ കുന്നിൽ സ്ഥിതി ചെയ്യുന്ന സൂഫിവര്യനായിരുന്ന ബദറുദ്ദീൻ ഷായുടെ ശവകുടീരവും ശ്മശാനവും നിലകൊള്ളുന്ന സ്ഥലത്തെച്ചൊല്ലി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. 1920ലെ തർക്കഭൂമി വഖഫ് സ്വത്താണോ അതോ ശ്മശാനമാണോ എന്ന് സ്ഥാപിക്കാൻ മുസ്ലീം പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷണം. നിലവിൽ ആർക്കിയോളജിക്കൽ സര്‍വെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്ഥലമാണിത്.

Related post

Leave a Reply

Your email address will not be published. Required fields are marked *