Cancel Preloader
Edit Template

വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; രണ്ട് പേര്‍ അറസ്റ്റില്‍

 വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം. വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും കഴിഞ്ഞദിവസം നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കം ആണ് അടിപിടിയില്‍ കലാശിച്ചത്. ബസ്സില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് അടിപിടിയുണ്ടായി. സംഘര്‍ഷത്തില്‍ ദമ്പതിമാര്‍ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു.

സംഭവമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനില്‍നിന്നും പ്രിന്‍സിപ്പല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘമെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ പൊലിസിനു നേരെയും കൈയ്യേറ്റമുണ്ടായി.

Related post

Leave a Reply

Your email address will not be published. Required fields are marked *