കാട്ടുതീയിൽ ചാമ്പലായി അര്‍ജന്റീനയിലെ ലോക പൈതൃക ഉദ്യാനം
കാട്ടുതീയിൽ ചാമ്പലായി അർജന്റീനയിലെ ലോക പൈതൃക ഉദ്യാനം. അര്‍ജന്റീനയിലെ ലോസ് ആള്‍സസ് ദേശീയ പാര്‍ക്ക് കാട്ടുതീയോട് പൊരുതുന്നത്. വൈവിധ്യങ്ങളുടെ ഉദ്യാനത്തിന്റെ പകുതിയോളം കാട്ടുതീയില്‍ ചാമ്പലായി. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് അര്‍ജന്റീന അഗ്നിരക്ഷാസേന അറിയിക്കുന്നത്.
ശനിയാഴ്ചയാണ് പെറ്റഗോണിയ ദേശീയ പാര്‍ക്കില്‍ തീപിടിത്തമുണ്ടായത്. 1500 ഹെക്ടറില്‍ അതിവിശാലമാണ് ഈ ഉദ്യാനം. 600 ഹെക്ടര്‍ പ്രദേശം ഇതിനകം ചാമ്പലായി. തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ പ്രയത്‌നിക്കുകയാണെന്നും പാര്‍ക്കിലെ മേധാവിയും ഫയര്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് എമര്‍ജന്‍സി മേധാവിയുമായ മരിയോ കാര്‍ഡെനാസ് പറഞ്ഞു.അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നിന്ന് 2000 കി.മി അകലെയാണ് ഈ ഉദ്യാനം.
അര്‍ജന്റീനയുടെ തെക്ക് സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രദേശത്തേക്ക് ഇപ്പോള്‍ വേനല്‍ക്കാലമാണ്. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ശൈത്യകാലമാണെങ്കില്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലമാണ്. 40 ഡിഗ്രി സെല്‍ഷ്യസ് (104 ഫാരന്‍ഹീറ്റ്) ആണ് പറ്റഗോണിയയിലെ താപനില. ഏപ്രില്‍ വരെ ഇവിടെ വരള്‍ച്ചയും കൊടുംചൂടും തുടരും. രണ്ട് പ്രവിശ്യകളില്‍ ചൂടിനെ തുടര്‍ന്ന് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന മരങ്ങളുള്ളതും ഈ ഉദ്യാനത്തിലാണ്. പുഴകള്‍, തടാകങ്ങള്‍, വനങ്ങള്‍, മഞ്ഞുമൂടിയ സമതലം എല്ലാം ഈ ഉദ്യാനത്തിലുണ്ട്.