14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ച് അൻവർ, വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 11 റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. 14 ശതമാനത്തോളം വോട്ട് നേടിയാണ് പി വി അൻവർ സാന്നിദ്ധ്യമറിയിക്കുന്നത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ വോട്ട് പിടിച്ചത് നിർണായകമായി. അതേ സമയം വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്.