Cancel Preloader
Edit Template

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

 ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം കടുത്തതിനെ തുടർന്ന് നടപടികളുമായി ഡൽഹി സർക്കാർ. വായുമലിനീകരണം തടയാനുള്ള നടപടികൾക്കായി 372 നിരീക്ഷണ സംഘത്തിനും 1,295 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും ഡൽഹി സർക്കാർ രൂപം നൽകി. അതോടൊപ്പം തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ഗണ്ണുകളും സ്ഥാപിച്ചു.

തെരുവുകൾ വൃത്തിയാക്കാനും വെള്ളം തളിക്കാനുമുള്ള ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. ഇതിനായി 57,000 ജീവനക്കാരെയും ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്. അതിനാൽ കൂടുതൽ മലിനീകരണമുള്ള പ്രദേശങ്ങളെ കണ്ടെത്തിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. മലിനീകരണത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കലും ആരംഭിച്ചിട്ടുണ്ട്. അടുത്ത 15 ദിവസം നിർണായകമാണെന്ന് ഡൽഹി മന്ത്രി ഗോപാൽറായ് പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നത് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റായ് ഇക്കാര്യം പറഞ്ഞത്.

വയൽമാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരേ പഞ്ചാബ് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. ഹരിയാന, യു.പി സംസ്ഥാനങ്ങൾ ഇപ്പോഴും നടപടിയെടുക്കാൻ മടിക്കുകയാണെന്നും റായ് പറഞ്ഞു. ഈ മാസം അവസാനത്തിൽ ദീപാവലിയെത്തുന്നതോടെ മലിനീകരണം കൂടുതൽ കടുക്കുമെന്നാണ് റിപ്പോർട്ട്. ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാറുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *