Cancel Preloader
Edit Template

വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ് ; പിഴയും പലിശയുമടക്കം 1700 കോടി രൂപ അടയ്ക്കണം

 വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ് ; പിഴയും പലിശയുമടക്കം 1700 കോടി രൂപ അടയ്ക്കണം

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കവേ കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. 2017-18മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.

ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖയാണ് നോട്ടീസുകള്‍ നല്‍കിയ കാര്യം സ്ഥിരീകരിച്ചത്. നോട്ടീസിനെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാസം 25ന് മൂന്നു ഹരജികള്‍ തള്ളിയത്. അതേ തരത്തിലാണ് 2017-18, 18-19, 19-20, 20-21 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുപ്പ് നടപടികള്‍ ആദായ നികുതി വകുപ്പ് നിര്‍ത്തി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക, പലിശ എന്നീ ഇനങ്ങളിലായി 135 കോടി രൂപ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകര്‍ക്കാന്‍ നരേന്ദ്രമോദി ഗൂഢനീക്കം നടത്തുകയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *