Cancel Preloader
Edit Template

ഉത്തരവിന് പിന്നാലെരാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്

 ഉത്തരവിന് പിന്നാലെരാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്

കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.

കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് Z പ്ലസ്. രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *