പ്രതിയുടെ ബന്ധുക്കൾ പോലീസിനെ ആക്രമിച്ചു: എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്

പ്രതികളെ പിടിക്കാൻ എത്തിയ പോലീസിനെ ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് അടിപിടി കേസ് പ്രതികളെ പിടികൂടാൻ എത്തിയതായിരുന്നു. എന്നാൽ പ്രതികളുടെ ബന്ധുക്കൾ പോലീസിന് നേരെ വ്യാപക അക്രമം നടത്തി.
പോലീസിനെ ബന്ധികളാക്കി പ്രതികളെ രക്ഷപ്പെടുത്തി ഇവർ. സ്ത്രീകളടക്കമുള്ള സംഘം വിറക് കഷ്ണങ്ങളുമായാണ് പോലീസിന് നേരെ ആക്രമണവുമായി എത്തിയത്. തിരുവനന്തപുരം കഠിനകുളം സ്റ്റേഷനിലെ എസ്ഐ ഷിജു, ഷാ, സീനിയർ സിപിഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് സംഭവത്തിൽ പരിക്ക് പറ്റിയത് .
ഇന്നലെ രാത്രി മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റം പിന്നീട് ഇരു സംഘങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേക്ക് മാറി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടിക്കൂടുന്നതിനിടെയാണ് ബന്ധുക്കൾ പോലീസിനെ ഉപദ്രവിച്ചത് . പിന്നീട് കൂടുതൽ പോലീസുകാർ എത്തിയാണ് സംഘർഷ മേഖല നിയന്ത്രണ വിധേയമാക്കിയത്. നിയമം കയ്യിലെടുത്തതിനും സേനയെ അക്രമിച്ചതിനും നാട്ടുകാർക്കും ബന്ധുക്കൾക്കുമെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ്.