Cancel Preloader
Edit Template

കോഴിക്കോട് കെ.​എ​സ്.​ആ​ർ.​ടി.​സി ടെർമിനലിൽ എ.​സി ലോ​ഞ്ച് ഒ​രു​ങ്ങു​ന്ന

 കോഴിക്കോട് കെ.​എ​സ്.​ആ​ർ.​ടി.​സി ടെർമിനലിൽ എ.​സി ലോ​ഞ്ച് ഒ​രു​ങ്ങു​ന്ന

കോ​ഴി​ക്കോ​ട്: കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​തെ യാ​ത്ര​ക്കാ​ർ വി​ങ്ങി​പ്പു​ക​യു​ന്ന കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ എ.​സി ലോ​ഞ്ച് ഒ​രു​ങ്ങു​ന്നു. പ​ണ​മ​ട​ച്ച് സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​നി ശീ​തീ​ക​രി​ച്ച മു​റി​യി​ൽ വി​ശ്ര​മി​ക്കാം. ബ​സ് സ്റ്റാ​ൻ​ഡി​ൽ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​നോ​ട് ചേ​ർ​ന്നാ​ണ് എ.​സി വി​ശ്ര​മ മു​റി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ.എ​സ്.​ആ​ർ.​ടി.​സി​യു​ടെ വാ​ട​ക​ക്ക് ന​ൽ​കു​ന്ന എ.​സി ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

480 സ്ക്വ​യ​ർ ഫീ​റ്റ് വീ​തി​യി​ലാ​ണ് ലോ​ഞ്ച് ഒ​രു​ങ്ങു​ക. 36 സീ​റ്റി​ൽ
കു​ടും​ബ​ത്തി​നും വ​നി​ത​ക​ൾ​ക്കും ഇ​രി​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​മ്പ​ത് സീ​റ്റും കു​ടും​ബ​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ 27 സീ​റ്റും. വ​നി​ത​ക​ളു​ടെ സീ​റ്റി​നോ​ട് ചേ​ർ​ന്ന് മു​ല​യൂ​ട്ട​ൽ റൂ​മും സ​ജ്ജീ​ക​രി​ക്കും. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ശേ​ഷം ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *