നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിനാല് വയസ്സുകാരൻ ഷാനിഫ് നിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ കണ്ണൂർ സ്വദേശിയാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം. ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷയ്ക്ക് സമീപം ലഹരി മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.