ക്ലാസ് മുറിയിൽ ഷർട്ടിൽ പേന കൊണ്ട് വരഞ്ഞതിന് പ്രതികാരമായി സഹപാഠിയെ സഹോദരനൊപ്പമെത്തി കത്തികൊണ്ട് ആക്രമിച്ചു
മീററ്റ്: ക്ലാസ് മുറിയിൽ പേന കൊണ്ട് ഷർട്ടിൽ വരഞ്ഞുവെന്ന ആരോപണത്തെ തുടർന്ന് സഹപാഠിയും അവന്റെ സഹോദരനും ചേർന്ന് ഒരു വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. 2025 ഓഗസ്റ്റ് 20, ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ആക്രമണത്തിന് ഇരയായത് അസിം എന്ന വിദ്യാർത്ഥിയാണ്. സഹപാഠിയായ ഡാനിഷും അവന്റെ സഹോദരനും ചേർന്നാണ് അസിമിനെ ക്രൂരമായി മർദിച്ചത്. ടയർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അസിമിന്റെ ബാഗ് കീറിപ്പോയി, ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഏറ്റിട്ടുണ്ട്.
സംഭവത്തിന്റെ തുടക്കം ക്ലാസ് മുറിയിൽ നടന്ന ഒരു ചെറിയ തർക്കമാണ്. അസിം പേന കൊണ്ട് ഡാനിഷിന്റെ ഷർട്ടിൽ വരഞ്ഞുവെന്ന ആരോപണത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്ന് ക്ലാസ് മുറിയിൽ തന്നെ ഡാനിഷ് അസിമിനെ മർദിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. പിന്നീട്, ഉച്ചഭക്ഷണ സമയത്ത് അസിം കോളേജിന്റെ കഫേയ്ക്ക് സമീപം ഭക്ഷണം കഴിക്കവെ, ഡാനിഷ് തന്റെ സഹോദരനൊപ്പം എത്തി വീണ്ടും ആക്രമിക്കുകയായിരുന്നു.
കോളേജിന്റെ കഫേയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ അവിടെ കണ്ടുനിന്ന മറ്റ് വിദ്യാർത്ഥികളും കഫേയിലുണ്ടായിരുന്നവരും ചേർന്നാണ് അസിമിനെ അക്രമികളിൽ നിന്ന് രക്ഷിക്കുകയായിരുന്നു.
ആക്രമണത്തിനിടെ, “ഈ തവണ രക്ഷപ്പെട്ടാലും അടുത്ത തവണ നീ രക്ഷപ്പെടില്ല” എന്ന് ഡാനിഷും സഹോദരനും അസിമിനെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് അസിമിന്റെ അമ്മ മവാന പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും, അസിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.