Cancel Preloader
Edit Template

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ; എംടിയുടെ വീട്ടിലെത്തി സുരേഷ് ​ഗോപി

 ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ; എംടിയുടെ വീട്ടിലെത്തി സുരേഷ് ​ഗോപി

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറുമായും മകൾ അശ്വതിയുമായും സുരേഷ് ​ഗോപി സംസാരിച്ചു. മലയാളത്തിന്റെ കലാമഹത്വമാണ് എംടിയെന്ന് സുരേഷ് ​ഗോപി അനുസ്മരിച്ചു.

വടക്കൻപാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥ എഴുതി മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി പ്രതിഭകൾ അണിനിരന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം റീ-റീലീസ് ചെയ്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം. സിനിമയുടെ നിർമ്മാതാവായ പിവി ഗംഗാധരന്റെ കുടുംബവും സുരേഷ് ​ഗോപിക്കൊപ്പം ഉണ്ടായിരുന്നു. എംടിയുടെ ചിത്രത്തിൽ അദ്ദേഹം ഹാരാർപ്പണം നടത്തി. ഒരു വടക്കൻ വീരഗാഥ ഇനിയൊരു 35 വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും റീ-റിലീസ് ചെയ്യാൻ വ്യാപ്തിയും സാധ്യതയുമുള്ള സിനിമയാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

1989-ലായിരുന്നു ഒരു വടക്കൻ വീര​ഗാഥ റിലീസ് ചെയ്തത്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *