സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കും; മറുപടിയുമായി ഇ.പി ജയരാജന്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്ന് ജയരാജന് വ്യക്തമാക്കി.
അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന് പറഞ്ഞത്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന് പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയരാജന് പറഞ്ഞു.
കെ.സുധാകരന് ബിജെപിയിലേക്ക് പോകാന്‍ എത്ര തവണശ്രമം നടത്തിയെന്നും ജയരാജന് ചോദിച്ചു. ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് ഇടപെടുവിച്ച് തിരിച്ചയക്കുകയായിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മറ്റുചിലരും ചേര്‍ന്ന് രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് ജയരാജന് പറഞ്ഞു.