Cancel Preloader
Edit Template

രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു; വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുമെന്ന് അറിയിപ്പ്

 രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു; വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുമെന്ന് അറിയിപ്പ്

താമരശ്ശേരി: വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.

ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ:+91 94979 90122

ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്, അതിനാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി വരാതിരിക്കുക.

Related post

Leave a Reply

Your email address will not be published. Required fields are marked *